തിരുവനന്തപുരം: എന്റെ യഥാര്‍ത്ഥ പേര് കമാലുദ്ദീന്‍ ആണെന്ന് കണ്ടുപിടിച്ചത് സംഘപരിവാറുകാരെന്ന് സിനിമ സംവിധായകന്‍ കമലിന്റെ പ്രസ്താവന വീണ്ടും വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒരു യൂട്യുബ് ചാനലിന് 2024ല്‍ നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ കമല്‍ ഈ പ്രസ്താവന നടത്തിയിരുന്നത്.
കമാലുദ്ദീന്‍ എന്ന പേര് സംഘപരിവാറുകാരുടെ സൃഷ്ടിയാണോ എന്ന ചോദ്യത്തിനായിരുന്നു കമല്‍ ഈ ഉത്തരം പറഞ്ഞത്. മാത്രമല്ല, തന്നോട് പാകിസ്ഥാനിലേക്ക് പോകാന്‍ സംഘപരിവാര്‍ പറഞ്ഞെന്നാണ് ഈ അഭിമുഖത്തില്‍ കമല്‍ ഉയര്‍ത്തിയ മറ്റൊരു ആരോപണം.
പക്ഷെ ഇപ്പോള്‍ ഇതിന് മറുപടികളും സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്. ഗുജറാത്ത് കലാപത്തിന്റെ കാരണം പറഞ്ഞ് മോദിയെ നരാധമന്‍ എന്ന് വിളിച്ചപ്പോഴാണ് അവര്‍ താങ്കളുടെ യഥാര്‍ത്ഥ പേരെന്താണെന്ന് ചികഞ്ഞതെന്നും അത് കൃത്യമായി കണ്ടെത്തുകയായിരുന്നുമെന്നുമാണ് ഇതിന് സമൂഹമാധ്യമത്തില്‍ ഉയരുന്ന മറുപടി.
















