ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും നാഗർകോവിൽ വഴി തിരുവനന്തപുരത്തേ ക്കുള്ള കേരള ആർടിസിയുടെ എസി ഗജരാജ സ്ലീപ്പർ ബസ് ഇനിമുതല്‍ പ്രതിദിന സർവീസ് നടത്തും. നാല് മാസം മുമ്പ് സേലത്തിനു സമീപം അപകടത്തിൽപെട്ടതോടെ ഒരു ബസ് മാത്രം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാക്കി സർവീസ് പുനഃക്രമീകരിച്ചിരുന്നു.
എല്ലാ ദിവസവും വൈകിട്ട് 7ന് സാറ്റലൈറ്റ് ടെർമിനലിൽനിന്നു പുറപ്പെടുന്ന ബസ് ഹൊസൂർ, സേലം, നാമക്കൽ, ദിണ്ഡിഗൽ, തിരുനെൽവേലി, നാഗർകോവിൽ, മാർത്താണ്ഡം, കളിയിക്കാവിള വഴി രാവിലെ 9.30നു കണിയാപുരത്തെത്തും. കണിയാപുരത്തുനിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് രാവിലെ 8.30നു ബെംഗളൂരുവിലെത്തിച്ചേരും.













