മലയാളികൾക്ക് അടക്കം സുപരിചിതമായ മുഖമാണ് ഉർഫി ജാവേദിന്റേത്. പ്രൊഫഷണൽ ജീവിതത്തേക്കാൾ ഉർഫി എപ്പോഴും വാർത്തകളിൽ നിറഞ്ഞത് വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു. മറ്റൊരു ഫാഷൻ ഡിസൈനറും ചിന്തിക്കാൻ പോലും സാധ്യതയില്ലാത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ഉർഫി എപ്പോഴും ക്യാമറകൾക്ക് മുന്നിൽ എത്താറുള്ളതും. ഇതിന്റെ പേരിൽ ട്രോളുകളിലും താരം ഇടംപിടിക്കും. അടുത്തിടെ താരത്തെ ഇസ്ലാമിൽ നിന്ന് പുറത്താക്കിയെന്ന മട്ടിൽ വാർത്തകൾ വന്നിരുന്നു.
എന്നാൽ താൻ ഇസ്ലാമിൽ വിശ്വസിക്കുന്ന ആളല്ലെന്ന് ഉർഫി പറയുന്ന വീഡിയോയാണ് ഇപ്പോ വൈറലാകുന്നത് . ട്രോളുകളിലൂടെ തന്നെ പരാജയപ്പെടുത്താനാകുമെന്ന് കരുതരുതെന്നും താരം പറയുന്നു. മുസ്ലിം പുരുഷന്മാർ അവരുടെ സ്ത്രീകൾ ഒരു പ്രത്യേക രീതിയിൽ പെരുമാറണമെന്ന് ആഗ്രഹിക്കുന്നു . താൻ ഒരു മുസ്ലീമിനെയും വിവാഹം കഴിക്കില്ലെന്നും ഉർഫി ജാവേദ് പറഞ്ഞു .
ഞാനൊരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച മുസ്ലീം പെൺകുട്ടിയാണ്. എനിക്ക് ലഭിക്കുന്ന വിദ്വേഷ കമന്റുകളിൽ ഭൂരിഭാഗവും മുസ്ലീം ജനങ്ങളിൽ നിന്നുമാണ്. ഞാൻ ഇസ്‌ലാമിന്റെ പ്രതിച്ഛായ തകർക്കുകയാണെന്ന് അവർ പറയുന്നു. മുസ്ലീം പുരുഷന്മാർ അവരുടെ സ്ത്രീകൾ ഒരു പ്രത്യേക രീതിയിൽ പെരുമാറണമെന്ന് ആഗ്രഹിക്കുന്നതിനാൽ അവർ എന്നെ വെറുക്കുന്നു. സമൂഹത്തിലെ എല്ലാ സ്ത്രീകളെയും നിയന്ത്രിക്കാൻ അവർ ആഗ്രഹിക്കുന്നു. ഇക്കാരണത്താൽ ഞാൻ ഇസ്ലാമിൽ വിശ്വസിക്കുന്നില്ല. അവർ എന്നെ ട്രോളാൻ കാരണം അവരുടെ മതമനുസരിച്ച് അവർ പ്രതീക്ഷിക്കുന്ന രീതിയിൽ ഞാൻ പെരുമാറാത്തതാണ്.
ഞാൻ ഭഗവദ് ഗീത വായിക്കുന്നത് ഹിന്ദുമതത്തിന്റെ യുക്തിപരമായ വശങ്ങളെ കുറിച്ച് പഠിക്കാനാണ്. ഇതിന്റെ പേരിലും ചിലർ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും,പരിഹാസങ്ങളും ഉയർത്തുന്നുണ്ട്. മുസ്ലീം ആളുകൾ എന്നോട് വെറുപ്പുളവാക്കുന്ന അഭിപ്രായങ്ങളാണ് പറയുന്നത് ഞാൻ ഇസ്ലാമിൽ വിശ്വസിക്കുന്നില്ല – ഉർഫി പറയുന്നു.
മതം നിർബന്ധിതമാകരുത്, ഏത് മതമാണ് പിന്തുടരേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടായിരിക്കണമെന്നും ഉർഫി പറയുന്നു . “എന്റെ അച്ഛൻ വളരെ യാഥാസ്ഥിതികനായിരുന്നു. എനിക്ക് 17 വയസ്സുള്ളപ്പോൾ എന്നെയും സഹോദരങ്ങളെയും അമ്മയുടെ അടുത്ത് ഉപേക്ഷിച്ചു പോയി . എന്റെ അമ്മ വളരെ മതവിശ്വാസിയായ സ്ത്രീയാണ്, പക്ഷേ ഒരിക്കലും ആ മതം ഞങ്ങളുടെമേൽ അടിച്ചേൽപിച്ചിട്ടില്ല. എന്റെ സഹോദരങ്ങൾ ഇസ്‌ലാം പിന്തുടരുന്നു, ഞാൻ അങ്ങനെ ചെയ്യുന്നില്ല, പക്ഷേ അവർ ഒരിക്കലും എന്നെ നിർബന്ധിക്കുന്നില്ല. അത് അങ്ങനെ തന്നെയാകണം. നിങ്ങളുടെ ഭാര്യയുടെയും കുട്ടികളുടെയും മേൽ നിങ്ങളുടെ മതം അടിച്ചേൽപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല. അത് ഹൃദയത്തിൽ നിന്ന് വരണം, അല്ലാത്തപക്ഷം നിങ്ങളോ അല്ലാഹുവോ സന്തോഷിക്കില്ല, ”ഉർഫി പറയുന്നു.













