Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയെ തള്ളി മുന്‍ ജനറല്‍ നരാവനെ, “ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും പിടിച്ചിട്ടില്ല” നരാവനെയുടെ അഭിമുഖം പുറത്തുവിട്ട് അര്‍ണബ് ഗോസ്വാമി

രാഹുല്‍ ഗാന്ധിയെയും കാരവാന്‍ മാസികയെയും തള്ളിപ്പറഞ്ഞ് മുന്‍ ജനറല്‍ നരാവനെ. 2020ലെ ഗാല്‍വാന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന പിടിച്ചിട്ടില്ലെന്നും നരാവനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2026, 02:33 pm IST
in India

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെയും കാരവാന്‍ മാസികയെയും തള്ളിപ്പറഞ്ഞ് മുന്‍ കരസേന മേധാവി ജനറല്‍ നരാവനെ. 2020ലെ ഗാല്‍വാന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന പിടിച്ചിട്ടില്ലെന്നും നരാവനെ പറഞ്ഞു. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ പുറത്തുവിട്ട അഭിമുഖത്തിലാണ് നരാവനെ രാഹുല്‍ ഗാന്ധിയ്‌ക്കും കാരവാന്‍ മാസികയ്‌ക്കും എതിരെ ആഞ്ഞടിച്ചത്. ഇതോടെ ഈ കേസില്‍ രാഹുല്‍ ഗാന്ധിയും കാരവാന്‍ മാസികയും കുടുങ്ങും.

റിപ്പബ്ലിക് ടിവിയുടെ അലിഷ നായര്‍ നടത്തിയ ഇന്‍റര്‍വ്യൂവിലാണ് നരാവനെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയ്‌ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് നരാവനെയുടെ ഇന്‍റര്‍വ്യൂ.

2020ലെ ഗാല്‍വാന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ഭൂമി ചൈന വെട്ടിപ്പിടിച്ചു എന്നാണല്ലോ രാഹുല്‍ ഗാന്ധി ആരോപിച്ചത് എന്ന ചോദ്യത്തിന് നിങ്ങള്‍ ചൈനയോട് ഈ ചോദ്യം ചോദിച്ചുനോക്കൂ എന്നായിരുന്നു കരസേന മേധാവി റിട്ട. ജനറല്‍ നരാവനെയുടെ മറുപടി. “2020ലെ ഗാല്‍വന്‍ യുദ്ധത്തില്‍ നിങ്ങള്‍ ഇന്ത്യയുടെ ഏതെങ്കിലും ഭൂമി പിടിച്ചെടുത്തിട്ടുണ്ടോ എന്ന്. അവര്‍ ഇല്ല എന്ന ഉത്തരമാണ് നല്‍കുക. നമ്മള്‍ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുത്തിട്ടില്ല. ആര്‍ക്കും ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട”. -നരാവനെ പറഞ്ഞു.

ജനറല്‍ നരാവനെയുടെ ആത്മകഥ ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്‍റില്‍ എത്രയോ നാളുകളായി തകര്‍ത്താടുകയായിരുന്നു രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയെ ഈ വിവാദത്തിലേക്ക് വലിച്ചിഴവരില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും ഉണ്ടെന്ന് പറയപ്പെടുന്നു. ഇതും വൈകാതെ പുറത്തുവരും.

നരാവനെയുടെ മൗനമായിരുന്നു രാഹുല്‍ ഗാന്ധിയെ പാര്‍ലമെ‍ന്‍റില്‍ അഴിഞ്ഞാടാന്‍ അനുവദിച്ചത്. ആ മൗനമാണ് ഇപ്പോള്‍ നരാവനെ വെടിഞ്ഞത്. ഇതോടെയാണ് രാഹുല്‍ ഗാന്ധിയുടെ മുഖംമൂടി അഴിഞ്ഞു വീണത്. രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ ഉയര്‍ത്തിയ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍ക്കും എന്ത് വേണമെങ്കിലും പറയാം എന്നായിരുന്നു നരാവനെയുടെ മറുപടി.

കാരവാന്‍ മാസികയില്‍ വന്ന ലേഖനത്തെയും ഈ അഭിമുഖത്തില്‍ നരാവനെ വിമര്‍ശിച്ചു. ഈ വിവാദം വെറും അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “തന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയുള്ള ലേഖനത്തില്‍ കാരവാന്‍ മാസിക പേരില്ലാത്തവരെയാണ് ഉദ്ധരിച്ചിരിക്കുന്നത്. ഒരു ഉത്തരവാദിത്വവുമില്ലാതെ കാര്യങ്ങള്‍ ഉദ്ധരിച്ചിരിക്കുകയാണ് . വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളില്‍ നിന്നാണ് ഇവര്‍ കാര്യങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നത്. “- നരാവനെ പറഞ്ഞു. ഇതോടെ കാരവാന്‍ മാസികയും കുടുങ്ങും.

നരാവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ കോപ്പി ഉയര്‍ത്തിപ്പിടിച്ചാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ ആഞ്ഞടിച്ചിരുന്നത്. എന്തായാലും ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് കുരുക്കാവും. കാരണം പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെന്‍ഗ്വിന്‍ ബുക്സ് വരെ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ഈ വിവാദത്തിന് പിന്നില്‍ വിദേശശക്തികള്‍ കളിക്കുന്നുണ്ട് എന്ന് ഉറപ്പായിട്ടുണ്ട്.

Tags: Galwan warRahul GandhichinaLatest newsNaravaneFour Stars of destinyCaravan magazineRetd General Naravane
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

India

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.