ഇടുക്കി: പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ ഉദ്യോഗസ്ഥര്‍ ചേരിതിരിഞ്ഞ് വാക്കേറ്റം നടത്തി. പീരുമേട്ടില്‍ നടന്ന ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് സംഭവം. വാക്കേറ്റം രൂക്ഷമായതോടെ ഭാരവാഹികള്‍ ഇടപെട്ട് രംഗം ശാന്തമാക്കി.
പൊലീസ് ഉദ്യോഗസ്ഥരുടെ അവകാശങ്ങള്‍ സംബന്ധിച്ചും തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനെ കുറിച്ചും സംസാരിച്ചപ്പോഴാണ് തര്‍ക്കം ഉടലെടുത്തത്.ഇതിനിടെ ചര്‍ച്ചയിലെ പാനല്‍ ഇടപെട്ട് സംസാരം അവസാനിപ്പിക്കണമെന്ന് പറഞ്ഞു.
ഇതോടെ ഒരു വിഭാഗം പൊലീസുകര്‍ പ്രസംഗം നിര്‍ത്തുന്നതിനെ എതിര്‍ത്തു. തുടര്‍ന്നാണ് വലിയ രീതിയിലുള്ള വാക്കേറ്റമുണ്ടായത്.
















