തൃശൂര്‍: ബാര്‍ സമയമാറ്റത്തില്‍ പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയും എക്‌സൈസ് മന്ത്രി എം ബി രാജേഷ് നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍. സമയമാറ്റത്തെക്കുറിച്ച് പ്രതിപക്ഷത്തിന് അറിയാമായിരുന്നുവെന്ന രാജേഷിന്റെ വാദത്തോടു പ്രതികരിക്കുകയായിരുന്നു സതീശന്‍. എക്‌സൈസ് മന്ത്രിയുമായി സമീപകാലത്തൊന്നും ഫോണില്‍ പോലും സംസാരിച്ചിട്ടില്ലെന്നും സതീശന്‍ വ്യക്തമാക്കി. പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപ്പെടാനുള്ള പിടിവള്ളിയാണ് മന്ത്രിയുടെ പ്രസ്താവന. കൂടുതല്‍ കാര്യങ്ങള്‍ പറയിപ്പിക്കേണ്ടെന്ന മന്ത്രിയുടെ ഭീഷണി കൈയില്‍ വച്ചാല്‍ മതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് പോലും അറിയാത്ത കാര്യം ഞങ്ങള്‍ക്ക് എങ്ങനെ അറിയും? സമയം ഏകിരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ബാര്‍ ഉടമകള്‍ ഒരുവര്‍ഷം മുമ്പ് ഈ ആവശ്യം ഉന്നയിച്ചതാണ്. എന്നാല്‍ പെട്ടെന്ന് ഇത്തരമൊരു പ്രഖ്യാപനത്തിലേക്ക് കാര്യങ്ങള്‍ എങ്ങനെയെത്തി എന്നത് അറിയില്ല. സതീശന്‍ പറഞ്ഞു.















