ആലുവ : പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി റൂറൽ ജില്ലയിലെ സ്റ്റേഷൻ റൈറ്റർമാർക്ക് പരീശീലനം നൽകി. ആലുവ ജില്ലാ പോലീസ് ആസ്ഥാനത്ത് റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി ബിജോയ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
അഡീഷണൽ എസ്.പിയുടെ ചുമതലയുള്ള ഡോ.ആർ.ജോസ്, ഡിവൈഎസ് പി മാരായ ജെ.ഉമഷ് കുമാർ, നിഷാദ് മോൻ, ഇൻസ്പെക്ടർ വി.ആർ സുനിൽ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് വിനോദ് വി മാത്യു, ഡി പി ഒ മാനേജർ ഗിരീഷ് കുമാർ തുടങ്ങിയവർ ക്ലാസെടുത്തു. 34 സ്റ്റേഷനുകളിലെയും, സ്പെഷൽ യൂണിറ്റുകളിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.
















