തിരുവനന്തപുരം: ഫെബ്രുവരി 22 ന് നടത്തുന്ന എം.ബി.എ കോഴ്‌സുകളിലേയ്‌ക്കുള്ള പ്രവേശന പരീക്ഷയായ മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെ മാറ്റ് സെഷന്‍ I – 2026) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ഓണ്‍ലൈന്‍ അപേക്ഷയിലെ അപാകതകള്‍ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ തടഞ്ഞുവച്ചിട്ടുണ്ട്. അത്തരം അപേക്ഷകര്‍ക്ക് www.cee.kerala.gov.in ലൂടെ ഫെബ്രുവരി 20 ഉച്ചയ്‌ക്ക് 2 മണിയ്‌ക്ക് മുന്‍പ് ഓണ്‍ലൈന്‍ അപേക്ഷയിലെ അപാകതകള്‍ പരിഹരിയ്‌ക്കുന്ന മുറയ്‌ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകും. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെല്‍പ്പ് ലൈന്‍: 0471-2332120.
















