കോഴിക്കോട്: കോഴിക്കോട്ടെ പാളയത്തുള്ള ജയലക്ഷ്മി സില്‍ക്സില്‍ 2023ലും തീപ്പിടിത്തമുണ്ടായി. ഇപ്പോള്‍ മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും തീപിടിത്തമുണ്ടായിരിക്കുന്നു.
2023ലും രണ്ടാം നിലയില്‍ തന്നെയാണ് തീപിടിത്തം ആരംഭിച്ചത്. ഇപ്പോഴും അതേ സ്ഥലത്ത് തന്നെയാണ് തീപ്പിടിത്തം ഉണ്ടായത്.
അന്ന് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇപ്പോഴത്തെ കാരണം അറിവായിട്ടില്ല. രണ്ടാം നിലയില്‍ തുടങ്ങിയ തീപിടിത്തം മെല്ലെ മൂന്നാം നിലയിലേക്കും പടര്‍ന്നു. ഇനിയും മുകളിലത്തെ നിലകളിലേക്ക് പടരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. എന്തായാലും ആര്‍ക്കും ആളപായമില്ല.
















