കോഴിക്കോട്| കോഴിക്കോട് പാളയത്തുള്ള ജയലക്ഷ്മി സില്‍ക്സില്‍ വന്‍ തീപ്പിടിത്തം. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലാണ് തീപ്പിടിത്തമുണ്ടായത്. മുകളിലേക്കും തീ പടരുന്നതായി ആശങ്കയുണ്ട്. തീപ്പിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. കാരണം തീപ്പിടിത്തം നടന്നയുടന്‍ ജീവനക്കാരെയും വസ്ത്രങ്ങള്‍ വാങ്ങാന്‍ എത്തിയവരെയും പുറത്തെത്തിച്ചു.
വിവരമറിഞ്ഞ ഉടന്‍ എത്തിയ അഗ്നിശമന സേന സ്ഥലത്തെത്തി തീ അണക്കല്‍ ശ്രമം തുടരുകയാണ്. നിലവില്‍ അഞ്ച് ഫയര്‍ സ്റ്റേഷനുകളാണ് തീയണയ്‌ക്കാന്‍ ശ്രമം നടത്തുന്നത്.
എന്താണ് തീപ്പിടിത്തത്തിന് കാരണമെന്ന് അറിയില്ല.
















