ദുബായ് : ഹ്രസ്വ സന്ദര്‍ശനത്തിനായി യുഎയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് എസ്എന്‍ഡിപി യോഗം യുഎഇയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി.. യുഎഇയിലെ എസ്എന്‍ഡിപി യോഗം കോഡിനേറ്റര്‍ അഡ്വക്കേറ്റ് സിനില്‍ മുണ്ടപ്പള്ളി, ശിവഗിരി തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി ശ്രീധരന്‍ പ്രസാദ് തീര്‍ത്ഥാടന കമ്മിറ്റി ട്രഷറര്‍ ജെ. ആര്‍.സി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
എസ്എന്‍ഡിപി യോഗം യുഎഇയുടെ പതിനാറാമത് ശിവഗിരി തീര്‍ത്ഥാടനവും, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായും എസ് എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായി 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പത്മഭൂഷന്‍ വെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യ ആഘോഷങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ദുബായിലെത്തിയത്.ഇന്ന് അജ്മാന്‍ കള്‍ച്ചറല്‍ സെന്ററിലാണ് പരിപാടി
















