തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് സീറ്റുകള്‍ വേണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെട്ട് സിഎംപി. തിരുവനന്തപുരം, കുന്ദമംഗലം സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പാര്‍ട്ടി തെരഞ്ഞെടുപ്പിന് തയാറായിക്കഴിഞ്ഞെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു. രണ്ട് സീറ്റ് നല്‍കാമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചോദിച്ച സീറ്റുകള്‍ തന്നെ കിട്ടുമോ എന്ന് പറയാനാകില്ല.
ഈ മാസം 22 ന് മുമ്പായി സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്ന് സി പി ജോണ്‍ പറഞ്ഞു.
















