പ്രണയ ദിനത്തിൽ ഭർത്താവ് ഷാനിദ് ആസിഫ് അലിക്ക് ഹൃദ്യമായ ആശംസകൾ അറിയിച്ച് നടി ഷംന കാസിം. ദെെവം തന്ന സമ്മാനമാണ് തന്റെ ഭർത്താവെന്ന് ഷംന പറയുന്നു. ജീവിതം ഒരു റോളർകോസ്റ്റർ ആയിരുന്നു. നിരവധി പേർ എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്തിനാണ് നീയിത് ചെയ്യുന്നത്, നീയൊരു മുസ്ലിം ആണെന്ന് പറഞ്ഞു. പക്ഷെ ഞാനെപ്പോഴും എന്റെ പാഷൻ ഫോളോ ചെയ്തു. ഇത് മതത്തെക്കുറിച്ചല്ല. നമ്മളെല്ലാവരും മനുഷ്യരാണ്.
നമുക്കെന്താണ് നല്ലതെന്ന് അള്ളാഹുവിന് അറിയാം. കുറച്ച് വെെകിയാണെങ്കിലും മനോഹരമായൊന്ന് തന്ന് എന്നെ അദ്ദേഹം അനുഗ്രഹിച്ചു. എനിക്കൊപ്പം നിൽക്കുകയും എന്നെയും മക്കളെയും നോക്കുകയും ചെയ്യുന്ന ഒരു പുരുഷനെ തന്നു.നിങ്ങളൊരു പരുക്കനാണെന്ന് ചിലർ പറയും. പക്ഷെ ആളുകൾ പുറത്തേക്ക് കാണുന്നത് യഥാർത്ഥ ജീവിതമല്ല. വാക്കുകളിലൂടെ മാത്രം പറയുന്ന സ്നേഹത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.
ഞാൻ യഥാർത്ഥ സ്നേഹത്തിൽ വിശ്വസിക്കുന്നു. പ്രവൃത്തിയിലൂടെ കാണിക്കുന്ന സ്നേഹം. അള്ളാഹു എനിക്ക് മികച്ചത് തന്നു. ഇങ്ങനെയൊരാളെ ഈ ലോകത്തേക്ക് കൊണ്ട് വന്നതിൽ നിങ്ങളുടെ ഉമ്മയോട് നന്ദി പറയുന്നു. ഹാപ്പി വാലെന്റെെൻസ് ഡേ എന്നാണ് ഷംനയുടെ പോസ്റ്റ്.
















