തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച ശേഷം കടയിലേയ്‌ക്ക് ഇടിച്ചു കയറി. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അച്ഛനും രണ്ടു മക്കള്‍ക്കും ഗുരുതര പരിക്ക്.അമ്പലത്തറയില്‍ ആണ് സംഭവം.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന പനങ്ങോട് സ്വദേശി സിജിയെ പൂന്തുറ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യ പരിശോധനയില്‍ കണ്ടെത്തി. ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറയുന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
















