കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമുളള ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.വൈകിട്ട് 7.13 ഓടെയാണ് ആംബുലന്‍സ് അമൃത ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടത്.
ഇടപ്പളളി പിന്നിട്ട് വൈറ്റിലയില്‍ നിന്ന് തിരിഞ്ഞ് തൃപ്പൂണിത്തുറ പേട്ട ,പുത്തന്‍കാവ്, ഏറ്റുമാനൂര്‍, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ഗതാഗതം സജ്ജീകരിച്ചിരിക്കുന്നത്.
ഗതാഗത തടസം ഒഴിവാക്കാന്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് പൊലീസ് ആംബുലന്‍സിന് വഴിയൊരുക്കുന്നത്.മുന്നില്‍ പൊലീസ് ജീപ്പ് പോകുന്നു.തൊട്ടു പിന്നിലാണ് ആംബുലന്‍സ്.
അംബുലന്‍സില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ട്.വൃക്കകളും കരളും ഹൃദയ വാല്‍വുകളുമാണ് ദാനം ചെയ്യുന്നത്. കോര്‍ണിയ നേതൃ ബാങ്കിന് കൈമാറി. കെ എല്‍ 07 ഡി എഫ് 3177 എന്ന നമ്പറിലുളള ആംബുലന്‍സാണ് അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് എത്തുന്നത്.ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു.
















