പെരുമ്പാവൂർ : 4.5ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. എടത്തല എൻ.എ ഡി ഭാഗത്തുള്ള ഇടയത്താളി വീട്ടിൽ ഹൈനസ് (30)നെയാണ് ഐരാപുരം തട്ടുപാലം ഭാഗത്തുള്ള വാടകവീട്ടിൽ നിന്നും കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. വിൽപ്പനയ്‌ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
കുന്നത്തുനാട് പോലീസ് ഇൻസ്പെക്ടർ എ.എൽ അഭിലാഷ്, എസ് ഐ മാരായ അഭിജിത്ത് എം, നിസാർ കെ വി, അബൂബക്കർ വിഎസ് എ എസ് ഐ മാരായ അബ്ദുൾ റഷീദ് സി എ, മുരളീധരൻ യു എ, സിനോജ് ആൻ്റ്ണി സിപിഒ മാരായ ബിബിൻരാജ് ഒ എസ്, ടോമി കെ എ, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















