Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദാനിയ്‌ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ അയച്ച നോട്ടീസ് മോദി പൂഴ്‌ത്തിവെച്ചുവെന്ന രാഹുലിന്റെ അടുത്ത നുണബോംബ്

അദാനിയ്‌ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ അയച്ച കോടതി നോട്ടീസ് മോദി ഒരു വര്‍ഷക്കാലം പൂഴ്‌ത്തിവെച്ചുവെന്ന നുണബോംബുമായി രാഹുല്‍ ഗാന്ധി വീണ്ടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 08:42 pm IST
in India, World
ഇന്ത്യയില്‍ ലക്ഷക്കണക്കിന് എന്‍ജിഒകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍. ഇയാളുടെ കയ്യിലുെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി എന്ന് പരിഹസിക്കുന്ന ചിത്രം (ഇടത്ത്)

ഇന്ത്യയില്‍ ലക്ഷക്കണക്കിന് എന്‍ജിഒകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍. ഇയാളുടെ കയ്യിലുെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി എന്ന് പരിഹസിക്കുന്ന ചിത്രം (ഇടത്ത്)

ന്യൂദല്‍ഹി: അദാനിയ്‌ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ അയച്ച കോടതി നോട്ടീസ് മോദി ഒരു വര്‍ഷക്കാലം പൂഴ്‌ത്തിവെച്ചുവെന്ന നുണബോംബുമായി രാഹുല്‍ ഗാന്ധി വീണ്ടും. എന്നാല്‍ വേണ്ടത്ര ആധികാരികതയില്ലാതെ വന്ന നോട്ടീസ് ആയിരുന്നു ഇതെന്നും അതിനാലാണ് അത് രണ്ട് തവണ തള്ളിയതെന്നും കേന്ദ്ര നിയമമന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. ഒരു വര്‍ഷത്തോളം മോദി സര്‍ക്കാര്‍ ഈ സമന്‍സ് പൂഴ്‌ത്തിവെച്ചു എന്ന രീതിയില്‍ രാഹുല്‍ ഗാന്ധി വീണ്ടും നുണപ്രചാരണം നടത്തുന്നത്.

ഈ നോട്ടീസില്‍ മഷി ഉപയോഗിച്ചുള്ള ഒപ്പില്ലായിരുന്നു. ഔദ്യോഗിക സീല്‍ ഇല്ലായിരുന്നു. അതുപോലെ അദാനിയ്‌ക്കും സാഗര്‍ അദാനിയ്‌ക്കും ഉള്ള നോട്ടീസ് കേന്ദ്ര നിയമമന്ത്രാലയത്തിനാണോ നല്‍കേണ്ടത് എന്ന സാങ്കേതിക പ്രശ്നവും ഉണ്ടായിരുന്നു. ഇതെല്ലാം കാരണം രണ്ട് തവണ കേന്ദ്ര നിയമമന്ത്രാലയം ഈ നോട്ടീസ് തിരിച്ചയച്ചു.

2025 മെയ് മാസത്തിലും 2025 ഡിസംബര്‍ മാസത്തിലുമാണ് നോട്ടീസ് വന്നത്. ഇതോടെ ഇ മെയില്‍ വഴി നേരിട്ട് നോട്ടീസ് നല്‍കാമെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

അദാനിയ്‌ക്കെതിരായ കേസിന് പിന്നില്‍ ഡീപ് സ്റ്റേറ്റും ഇന്ത്യയിലെ കോണ്‍ഗ്രസും

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതോര്‍ജം വില്‍ക്കാനുള്ള കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യൺ ഡോളറിലധികം കൈക്കൂലി നൽകിയെന്ന് ആരോപിച്ചാണ് കേസ്. നേരത്തെ ന്യൂയോർക്കിലെ ഈസ്‌റ്റേൺ ഡിസ്ട്രിക്റ്റ് യുഎസ്. അറ്റോർണി ബ്രിയോണ്‍ പീസിന്റെ ഓഫീസ് ഗൗതം അദാനി, സാഗർ അദാനി, അദാനി ഗ്രീന്‍ എനര്‍ജി, അസൂർ പവർ എന്നിവക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു.

യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച്  അദാനിയ്‌ക്ക് പിന്നാലെ എന്തുകൊണ്ട് ?

അമേരിക്കയിലെ നിക്ഷേപകരെ സഹായിക്കുന്നതിനായി അവര്‍ പണം മുടക്കുന്ന ലോകത്തിലെ എല്ലാ ബിസിനസിനെ സംബന്ധിച്ച് സത്യസന്ധമായ വിവരങ്ങള്‍ മാത്രം വെളിപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കലാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ എന്ന ഫെഡറല്‍ ഏജന്‍സിയുടെ ഒരു പ്രധാന ഉത്തരവാദിത്വം. അദാനിയുടെ കമ്പനികളില്‍ അമേരിക്കയില്‍ നിന്നുള്ള നിക്ഷേപകര്‍ പണം മുടക്കിയിട്ടുണ്ട്. അതിനാല്‍ അദാനി തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ അത് യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ പരിശോധിക്കും. അദാനി തെറ്റായ എന്നാണ് അവര്‍ അവകാശപ്പെടുന്നത്. കരാറുകള്‍ ലഭിയ്‌ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി എന്ന കാര്യം മറച്ചുവെച്ചു. എന്നാല്‍ ഈ അവകാശവാദത്തിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നു.

രാഷ്‌ട്രീയ പ്രേരിതമായി യുഎസില്‍ തട്ടിക്കൂട്ടിയെടുത്ത ഒരു കേസാണ് അദാനിയ്‌ക്കെതിരായ ഈ കേസ് എന്ന് തുടക്കം മുതലേ ആരോപണമുണ്ടായിരുന്നു. അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ് അദ്ദേഹത്തിന്റെ സ്വാധീനവും അധികാരവും ഉപയോഗിച്ച് യുഎസ് നീതിന്യായ വകുപ്പിലെ അറ്റോര്‍ണിയായ ബ്രിയോണ്‍ പീസിനെക്കൊണ്ട് അദാനിയ്‌ക്കെതിരെ കൈക്കൂലി കുറ്റം ചുമത്തി എന്ന ശക്തമായ ആരോപണം നിലനില്‍ക്കുന്നുണ്ട്.

കേസ് ഡീപ് സ്റ്റേറ്റ് അജണ്ട

ജോ ബൈഡന്‍ എന്ന ഡമോക്രാറ്റിക് പ്രസിഡന്‍റ് ഭരിയ്‌ക്കുമ്പോഴായിരുന്നു ഇത് സംഭവിച്ചത്. ഈ കേസ് ഡീപ് സ്റ്റേറ്റിന്റെ ഒരു അജണ്ടയായാണ് ഇന്ത്യയിലെ ഒരു വിഭാഗം വിലയിരുത്തിയിരുന്നത്. ഇതിന് കാരണമുണ്ട്. അദാനിയെ തകര്‍ക്കുക വഴി ഇന്ത്യയെ സാമ്പത്തികമായി തകര്‍ക്കുക എന്നത് ഡീപ് സ്റ്റേറ്റിന്റെ ഒരു അജണ്ടയാണ്.  അത് വഴി ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിച്ച് പാവ സര്‍ക്കാരായി രാഹുല്‍ ഗാന്ധിയെ കൊണ്ടുവരിക എന്നതും ഡീപ് സ്റ്റേറ്റിന്റെ അജണ്ട തന്നെ.

ആരാണ് ഡീപ് സ്റ്റേറ്റ്?

ആയുധക്കമ്പനി ഉടമകളും എണ്ണക്കമ്പനി ഉടമകളും രാഷ്ഷ്‌ട്രീയ പ്രതിനിധികളും രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും പാരമ്പര്യ സമ്പന്ന കുടുംബങ്ങളും എല്ലാം ചേര്‍ന്ന ഒരു സമാന്തര അധികാരവ്യവസ്ഥയാണ് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്. നേരത്തെ അമേരിക്ക കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ച ഒരു ധനകാര്യഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിയെ തകര്‍ക്കാന്‍ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയ സംഭവം ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. അദാനി പല കടലാസ് കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിച്ച് ആ പണം ഉപയോഗിച്ച് തന്റെ കമ്പനികളുടെ ഓഹരി വില ഉയര്‍ത്തുകയാണ് എന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് അന്ന് ഉയര്‍ത്തിയ ഒരു പ്രധാന ആരോപണം. ഇതുപോലെ 88 ആരോപണങ്ങള്‍ അദാനിയ്‌ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം ഉയര്‍ത്തിയിരുന്നു.

ഈ ആരോപണങ്ങളുടെ പേരില്‍ അദാനിയുടെ വിവിധ കമ്പനികളുടെ ഓഹരികളുടെ മൂല്യം 70 ശതമാനത്തോളം തകര്‍ന്നിരുന്നു. ഈ വാര്‍ത്ത മുന്‍കൂട്ടിയ ഇന്ത്യയില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ചില നേതാക്കള്‍ അറിഞ്ഞിരുന്നു. അവര്‍ ഈ അവസരം മുതലാക്കി അദാനി ഓഹരികള്‍ നേരത്തെ വിറ്റും ഇടിഞ്ഞു തകര്‍ന്നപ്പോള്‍ വാങ്ങിയും പണമുണ്ടാക്കിയതായി ആരോപണം നിലനില്‍ക്കുന്നുണ്ട്. അന്ന് രാഹുല്‍ ഗാന്ധിയും ജയറാം രമേശും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം വാര്‍ത്താസമ്മേളനം നടത്തി അദാനിയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കടന്നാക്രമണം നടത്തിയിരുന്നു.

മാധബി പുരി ബുച്ച് എന്ന മിടുക്കിയായ ഉദ്യോഗസ്ഥ

എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയ ഇന്ത്യയിലെ അന്നത്തെ സെബിയുടെ(സെക്യൂരിറ്റീസ് എക്സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ-SEBI) ചെയര്‍മാന്‍ മാധബി പുരി ബുച്ച് ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് അവര്‍ സുപ്രീംകോടതിയില്‍ നല്‍കി.

അദാനിയ്‌ക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റുകളുടെ സംഘടനയായ ഒസിസിആര്‍പി വരെ സുപ്രീംകോടതിയില്‍ കേസ് നല‍്കി. ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ധനസഹായം നല്‍കുന്ന സംഘടനയാണ് ഒസിസിആര്‍പി. എന്നാല്‍ ഇവരുടെ കേസ് മാധബി പുരി ബുച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി തള്ളി. അന്ന് അദാനിയ്‌ക്കെതിരെ കേസ് വാദിച്ചത് പ്രശാന്ത് ഭൂഷണ്‍ എന്ന അഭിഭാഷകനാണ്. എത്ര ആഴത്തിലാണ് ഡീപ് സ്റ്റേറ്റിന് വേണ്ടി ഇന്ത്യയില്‍ പ്രവര്‍ത്തനം നടക്കുന്നത് എന്ന് ഈ സംഭവവികാസങ്ങള്‍ കാട്ടിത്തരുന്നു. ജേണലിസ്റ്റുകളും അഭിഭാഷകരും രാഷ്ടീയക്കാരും എല്ലാം ഡീപ് സ്റ്റേറ്റിന്റെ രഹസ്യഅജണ്ട നടപ്പാക്കാന്‍ വേണ്ടി ഇന്ത്യയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നു. അതിനുള്ള സാമ്പത്തിക നേട്ടം അവര്‍ക്ക് ലഭിക്കുകയും ചെയ്യും. പാര്‍ലമെന്‍റില്‍ അദാനിയ്‌ക്കെതിരെ ചോദ്യം ചോദിക്കുന്ന തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയെയും ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് ഇവര്‍ അദാനിയ്‌ക്കെതിരെ ഒമ്പത് ചോദ്യങ്ങളാണ് പാര്‍ലമെന്‍റില്‍ ചോദിച്ചത്. എന്തായാലും ഒസിസിആര്‍പി നല്‍കിയ പ്രശാന്ത് ഭൂഷണ്‍ വാദിച്ച അദാനിയ്‌ക്കെതിരായ കേസ് സുപ്രീംകോടതി അന്ന്  തള്ളി.

കണ്ടം വഴി ഓടി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ ആന്‍ഡേഴ്സന്‍

മാധബി പുരി ബുച്ച് എന്ന മിടുക്കിയായ സെബി ചെയര്‍മാന്‍ അവിടം കൊണ്ട് അവസാനിപ്പിച്ചില്ല. അമേരിക്കയിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന് അദാനിയ്‌ക്കെതിരെ വ്യാജമായ ആരോപണം ഉന്നയിച്ചതിന് കാരണം കാണിക്കണം എന്ന് ആവശ്യപ്പെട്ട് അവര്‍ നോട്ടീസയച്ചു. ഇതിന് മറുപടി പറയാനാവാതെ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് എന്ന കമ്പനിയും അതിന്റെ ഉടമ ആന്‍ഡേഴ്സനും വിയര്‍ത്തു. ഇതിനിടെ ഇന്ത്യയില്‍ മാധബി പുരി ബുച്ചിനെതിരെ ഇല്ലാത്ത അഴിമതി ആരോപണങ്ങള്‍ ഉയത്തി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തുടര്‍ച്ചയായി വാര്‍ത്താസമ്മേനളങ്ങള്‍ നടത്തി. മാധബി പുരി ബുച്ചിനെ നിശ്ശബ്ദയാക്കുക എന്നതായിരുന്നു ലക്ഷ്യം. എത്ര ശക്തമായാണ് ഹിന്‍ഡന്‍ബര്‍ഗും ഡീപ് സ്റ്റേറ്റും കോണ്‍ഗ്രസും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. രാഷ്‌ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു കേസ് സ്റ്റഡി ആണിത്. ഇതെല്ലാം തെറ്റാണെന്ന് മാധബി പുരി ബുച്ചും ഐസിഐസിഐ ബാങ്കും മറ്റ് സ്ഥാപനങ്ങളും വിശദീകരിച്ചതോടെ പവന്‍ ഖേര കളം വിട്ടു. അദാനിയെ തകര്‍ക്കുക എന്നത് അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് അജണ്ടയാണ്. അതിന് ഇന്ത്യയിലെ കോണ്‍ഗ്രസ് കുടപിടിക്കുന്നു.

രാഹുല്‍ ഗാന്ധിയ്‌ക്ക് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി ഇസ്രയേല്‍ രഹസ്യപ്പൊലീസ്

അദാനിയെ തകര്‍ക്കാന്‍ വേണ്ടി കള്ള റിപ്പോര്‍ട്ടുകള്‍ ചമച്ച അമേരിക്കയിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചുമായി രാഹുല്‍ ഗാന്ധിയ്‌ക്ക് ബന്ധമുള്ളതായി ഇസ്രയേലിന്റെ രഹസ്യ ഏജന്‍സി മൊസ്സാദ് കണ്ടെത്തിയിരുന്നു.. സ്പുട് നിക് ഇന്ത്യ എന്ന മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ അദാനിയെ വീഴ്‌ത്തുക വഴി മോദിയെ വീഴ്‌ത്തുക എന്ന അമേരിക്കന്‍ കോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ രാഷ്‌ട്രീയ ഗൂഢാലോചനയില്‍ രാഹുല്‍ ഗാന്ധിയും പങ്കാളിയാണെന്ന കാര്യം പുറത്തുവന്നു. കോണ്‍ഗ്രസിന്റെ വിദേശയൂണിറ്റായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അധ്യക്ഷനായ സാം പിത്രോഡയുടെ കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ രഹസ്യമായി പരിശോധിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധിയും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന രേഖകള്‍ ലഭിച്ചത്. ഇതോടെ അദാനിയ്‌ക്കെതിരെ 88 ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് അദാനിയെ തകര്‍ക്കുക എന്ന രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണെന്ന കാര്യം പുറത്തുവന്നു. സോണിയയുടെയും ഗാന്ധി കുടുംബത്തിന്റെയും വിശ്വസ്തസേവകനാണ് സാം പിത്രോഡ. ഇയാള്‍ അമേരിക്കയില്‍ ഇരുന്നാണ് ഡീപ് സ്റ്റേറ്റുമായി അജണ്ടകള‍് സെറ്റ് ചെയ്യുന്നത്.

ബൈഡന്‍ മാറി ട്രംപ് വന്നപ്പോള്‍

ഇതിനിടയിലാണ് അമേരിക്കയില്‍ ഭരണമാറ്റം നടന്നത്. ജോ ബൈഡന് പകരം ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നു. ട്രംപ് അധികാരത്തില്‍ വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതോടെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന്റെ പേരില്‍ മോദി സര്‍ക്കാര്‍ ട്രംപ് വഴി നീക്കം നടത്തിയേക്കുമെന്ന് ഡമോക്രാറ്റുകളുമായി ചങ്ങാത്തമുള്ള ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് ഉടമ നെയ്റ്റ് ആന്‍ഡേഴ്സന്‍ ഭയന്നു. അദ്ദേഹം അടുത്ത ദിവസം തന്നെ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ഒളിവില്‍ പോവുകയായിരുന്നു. ലോകത്തിലെ അഴിമതിക്കാരായ പല ബിസിനസ് സ്ഥാപനങ്ങളേയും തകര്‍ത്ത ചരിത്രമുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പക്ഷെ അദാനിയ്‌ക്കും മോദി സര്‍ക്കാരിനും മുന്നില്‍ അടിയറവ് പറയുന്നതാണ് കണ്ടത്.

ഇതിനിടെ അദാനിയ്‌ക്കെതിരെ കൈക്കൂലി കുറ്റം ചുമത്തിയ ബ്രയോണ്‍ പീസ് എന്ന ജഡ്ജിയുടെ നടപടിയുള്‍പ്പെടെ ട്രംപിന്റെ അനുയായി ചോദ്യം ചെയ്തു. അറ്റോര്‍ണി ബ്രിയോണ്‍ പീസിന്റെ ജീവിത പങ്കാളി ജാക്വിലിന്‍ ജോണ്‍സ് പീസ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് എന്ന സ്ഥാപനത്തിന്റെ സീനിയര്‍ അറ്റോര്‍ണി ആണ്. ബ്രയാന്‍ സ്റ്റീവന്‍സണ്‍ എന്ന വ്യക്തിയാണ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്. ഇദ്ദേഹം ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ യുഎസ് പ്രോഗ്രാംസില്‍ അംഗമാണ്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ജോര്‍ജ്ജ് സോറോസിന്റെ ഉടമസ്ഥതയിലുള്ള ഒരു എന്‍ജിഒ ആണ്. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിയെ അട്ടിമറിക്കാന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചത് തന്നെ ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആണെന്ന് വിമര്‍ശനമുണ്ട്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഇന്ത്യന്‍ മേധാവിയും രാഹുല്‍ ഗാന്ധിയ്‌ക്ക് ഒപ്പം ഭാരത് ജോഡോ യാത്രയില്‍ നടന്നിരുന്നു.

യുഎസ് നീതിന്യായവകുപ്പിലെ അറ്റോര്‍ണി ജനറലിനോട് ട്രംപിന്റെ അനുയായിയായ നേതാവ് എന്തിന് ഈ വിധി പുറപ്പെടുവിച്ചു എന്നതിന് വിശദീകരണം ചോദിച്ചു. . ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ പ്രധാന ബിസിനസുകാരനായ അദാനിയ്‌ക്കെതിരെ യുഎസിലെ കോടതി കുറ്റാരോപണം നടത്തുന്നത് ട്രംപ് സര്‍ക്കാരിനെ തന്നെ ലോകം തെറ്റിദ്ധരിക്കുന്നതിന് ഇടവരുത്തുമെന്നും ഈ നേതാവ് അഭിപ്രായപ്പെട്ടിരുന്നു. അതോടെ ഈ കേസ് തണുത്തു. പക്ഷെ ഡീപ് സ്റ്റേറ്റ് എന്ന ശക്തി വെറുതെ ഇരിക്കുന്നവരല്ല. അവര്‍ അവസരത്തിന് കാത്തിരുന്നു. ട്രംപ് പല പ്രശ്നങ്ങളിലും കുടുങ്ങിയതോടെ അവര്‍ മെല്ലെ യുഎസ് നീതിന്യായവകുപ്പിലും യുഎസ് സെക്യൂരീറ്റീസ് ആന്‍റ് എക്സ്ചേഞ്ചിലും അവര്‍ക്കുള്ള സ്വാധീനം ഉപയോഗിച്ച് വീണ്ടും കേസ് പൊടിതട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്.

Tags: US Security Exchange CommissionGautam adaniGeorge SorosHindenburg researchLatest newsUS SEC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

India

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.