ന്യൂയോര്‍ക്ക് അമേരിക്കയുടെ വ്യോമപാത ലംഘിച്ച് അമേരിക്കയിലേക്ക് കടന്ന് കയറിയ ഏതാനും ഡ്രോണുകള്‍ അമേരിക്കയിലാകെ പരിഭ്രാന്തി പരത്തി. ടെക്സാസിനടുത്തുള്ള എല്‍ പാസോ വിമാനത്താവളം അടച്ചിട്ടു. അടുത്ത പത്ത് ദിവസത്തേക്ക് അടച്ചിടുമെന്നാണ് ആദ്യം അറിയിപ്പുണ്ടായിരുന്നതെങ്കിലും പിന്നീട് പെന്‍റഗണ്‍ ഉദ്യോഗസ്ഥര്‍ ഈ ഡ്രോണുകളെ നിര്‍വ്വീര്യമാക്കിയതോടെ വീണ്ടും വിമാനത്താവളം തുറന്നു.
മെക്സിക്കോ-യുഎസ് അതിര്‍ത്തി പ്രദേശത്താണ് എല്‍ പാസോ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. എങ്ങിനെ അമേരിക്കയുടെ ചാരക്കണ്ണുകള്‍ വെട്ടിച്ച് ഡ്രോണുകള്‍ അമേരിക്കയുടെ വ്യോമപാതയില്‍ കടന്നുകയറി എന്നത് ആശങ്കയുണര്‍ത്തുന്നു. അമേരിക്കയുടെ വ്യോമപാതയും ലംഘിക്കാന്‍ കഴിയും എന്ന തിരിച്ചറിവ് ട്രംപിനെ പ്രതിരോധത്തിലാക്കും.
ഫെബ്രുവരി 11 ബുധനാഴ്ച ഏതാനും മണിക്കൂര്‍ നേരം എന്തായാലും അമേരിക്കയാകെ ഞടുങ്ങി വിറച്ചിരുന്നു. എവിടെ നിന്നാണ് ഈ ഡ്രോണുകളെന്നതിന് ആദ്യം വിശദീകരണമുണ്ടായില്ലെങ്കിലും പിന്നീട് മെക്സിക്കോയില്‍ നിന്നും ഡ്രഗ് മാഫിയ അയച്ച ഡ്രോണുകളാണെന്നാണ് അമേരിക്ക വിശദീകരിച്ചത്.
ഇറാനുമായും വെനസ്വേലയും സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പല അഭ്യൂഹങ്ങളും പരന്നിരുന്നു. എന്തായാലും ഡ്രോണുകള്‍ എത്തി എന്നറിഞ്ഞതോടെ എല്‍ പാസോ വ്യോമപാത അമേരിക്ക അടച്ചു. ഇതേ തുടര്‍ന്ന് ഏതാനും വിമാനങ്ങള്‍ എല്‍ പാസോ വിമാനത്താവളത്തില്‍ കുടുങ്ങി. പക്ഷെ അധികം വൈകാതെ വിമാനത്താവളം തുറന്നു.
















