കൊല്ലം: കുണ്ടറ ഇളമ്പള്ളൂരില്‍ തീ തുപ്പുന്ന സൈലന്‍സറുമായി അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.സംഭവത്തിന് പിന്നാലെ വാഹന ഉടമ ഒളിവിലാണ്.
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. കാര്‍ ഉടമ മുഹമ്മദ് ഇര്‍ഫാന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും.
കാര്‍ എത്രയും വേഗം പിടിച്ചെടുക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങി.പൊതുനിരത്തുകളില്‍ വലിയ ശബ്ദമുണ്ടാക്കി, സൈലന്‍സറിലൂടെ തീ തുപ്പി നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തിയത്.
















