കൊച്ചി: ശോഭനയ്‌ക്ക് അടക്കം ഡി ലിറ്റ് നൽകുന്നതിൽ നിന്നും പിൻമാറി കാലടി സംസ്കൃത സർവകലാശാല. സർവകലാശാല സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, അതിനാൽ നിലവിൽ ഡി ലിറ്റ് നൽകാൻ സാധിക്കില്ലെന്നും വൈസ് ചാൻസലർ കെ.കെ. ഗീതാകുമാരി അറിയിച്ചു.
2021ലാണ് ശോഭന അടക്കം മൂന്ന് പേർക്ക് ഡി ലിറ്റ് പ്രഖ്യാപിക്കുന്നത്. സംസ്കൃത പണ്ഡിതൻ എൻ.പി. ഉണ്ണി, സംഗീതജ്ഞൻ ടി.എം. കൃഷ്ണ എന്നിവർക്കാണ് ശോഭനയ്‌ക്ക് പുറമേ ഡി ലിറ്റ് പ്രഖ്യാപിച്ചത്. സർവകലാശാലയുടെ സാമ്പത്തികനില മെച്ചപ്പെട്ടാൽ ഡി ലിറ്റ് നൽകുന്നതിനെ പറ്റി ആലോചിക്കാമെന്നും കെ.കെ. ഗീതാകുമാരി ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ മൂന്നുപേര്‍ക്കും ഡി ലിറ്റ് നല്കി ആദരിക്കാന്‍ 2021ലാണ് തീരുമാനിച്ചത്. അന്ന് ഗവര്‍ണറുടെ സമയം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചടങ്ങ് മാറ്റിവച്ചതെന്നും പിന്നീടത് മറന്നുപോയതാകാമെന്നും മുന്‍ വി.സി ഡോ. ധര്‍മരാജ് അടാട്ട് വ്യക്തമാക്കുന്നു.
സംസ്കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഡോ. എന്‍.പി. ഉണ്ണിക്ക് ഡി. ലിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ടി.എം. കൃഷ്ണയ്ക്കും ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നല്കിയ സംഭാവനകള്‍ പരിഗണിച്ച് ശോഭനയ്ക്കും ഡി ലിറ്റ് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.
















