സ്വര്‍ണവിലയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടെ പഴയ സ്വര്‍ണം പുതിയ സ്വര്‍ണമായി മാറ്റി വാങ്ങുന്ന തിരക്കില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍. സ്വര്‍ണത്തില്‍, ഉപഭോക്താക്കള്‍ ഇപ്പോള്‍ 18 കാരറ്റ് ഓപ്ഷനിലേക്ക് പോകുന്നു. 9 കാരറ്റും 14 കാരറ്റും ഉള്ള ഡയമണ്ട് ആഭരണങ്ങളിലും സമാനമായ ഒരു പ്രവണത നിലനില്‍ക്കുന്നുണ്ട്. സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നിട്ടും നമ്മുടെ രാജ്യത്ത് സ്വര്‍ണത്തെ മൂല്യത്തിന്റെ ഒരു കലവറയായി കാണുന്നതിനാല്‍ ഡിമാന്‍ഡ് സ്ഥിരത പുലര്‍ത്തുന്നു.
വില ഉയരുന്നതിനനുസരിച്ച് സ്വര്‍ണത്തിലുള്ള ആത്മവിശ്വാസം വര്‍ധിച്ചു. നിക്ഷേപ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നതില്‍ അടുത്തിടെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ഉള്ളത് . വര്‍ധിച്ചുവരുന്ന വെള്ളി ആവശ്യകതയും, വെള്ളി ഉല്‍പ്പാദനത്തിലും, വിതരണത്തിലും ഉണ്ടാകുന്ന കുറവും അവസരങ്ങളിലേയ്‌ക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ ഡോളര്‍ അപ്രമാധിത്വം കുറയ്്ക്കാന്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ്ണം വാങ്ങല്‍ തുടരുന്നു. ഓഹരി വിപണികളിലെ ചാഞ്ചാട്ടവും സ്വര്‍ണ്ണത്തിന് അവസരമൊരുക്കുന്നു.ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സ്വര്‍ണ്ണവും, വെള്ളിയും മികച്ച ഓപ്ഷന്‍ ആണ്.















