കൊച്ചി: ശബരിമല കൊടിമര പുനപ്രതിഷ്ഠയില്‍ 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേക സംഘം രൂപീകരിക്കണമെന്നും നിര്‍ദേശിച്ചു.മഹസര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കണം.
സ്വര്‍ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്തണം.സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് പുറപ്പെടുവിക്കുന്ന പന്ത്രണ്ടാമത്തെ ഇടക്കാല ഉത്തരവാണിത്. കൊടിമര നിര്‍മ്മാണത്തിലെ ക്രമക്കേട് ഗുരുതര സ്വഭാവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആറോളം ആളുകളില്‍ നിന്ന് 412 ഗ്രാം സ്വര്‍ണം കൊടിമര നിര്‍മാണവുമായി ബന്ധപ്പെട്ട് വാങ്ങിയിട്ടുണ്ടെന്നാണ് ചീഫ് വിജിലന്‍സ് സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉളളത്.
എന്നാല്‍ ആരില്‍ നിന്നും സ്വര്‍ണം വാങ്ങിയില്ലെന്നാണ് 2017ലെദേവസ്വം ബോര്‍ഡ് അംഗം കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ പറഞ്ഞിരുന്നത്.സംഭാവനയായി സ്വീകരിച്ച സ്വര്‍ണത്തിന്റെ വിവരങ്ങള്‍ മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് ദുരൂഹത കൂട്ടുന്നത്.കൊടിമര നിര്‍മാണത്തില്‍ ദേവസ്വം ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.സ്വര്‍ണം 27 പേര്‍ നല്‍കിയെങ്കിലും മഹാസറില്‍ വിവരങ്ങള്‍ അവ്യക്തം എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
















