തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മൂന്ന് പേര്‍ കൂടി പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലകപാളി കേസില്‍ രണ്ട് പേര്‍ കൂടി പ്രതികളാകും. കട്ടിളപാളിയില്‍ നിന്ന് സ്വര്‍ണം കടത്തിയ കേസില്‍ ഒരാളെ കൂടി പ്രതി ചേര്‍ക്കും.
കുറ്റകൃത്യത്തില്‍ മൂന്ന് പേരുടെ കൂടി പങ്ക് സ്ഥിരീകരിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. മുദ്രവച്ച കവറില്‍ കോടതിയെ ഇക്കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ ആരൊക്കെയാണ് പ്രതികളാകുക എന്ന വിവരം പുറത്തുവന്നിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ചില പ്രമുഖരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
















