ബെംഗളൂരു: കുലശേഖരപട്ടണത്തെ സെക്കന്‍ഡ് ലോഞ്ച് കോംപ്ലക്‌സില്‍ (എസ്എല്‍സി) ഐഎസ്ആര്‍ഒ അത്യാധുനിക റെയില്‍വേ ട്രാക്ക് സംവിധാനം നിര്‍മിക്കാനൊരുങ്ങുന്നു. ചെറിയ റോക്കറ്റുകളുടെ വിക്ഷേപണങ്ങള്‍ക്കായി ഒരുക്കുന്ന സംവിധാനമാണ് എസ്എല്‍സി. ഈ ലോഞ്ച് പാഡിലേക്ക് സംയോജിപ്പിച്ച വിക്ഷേപണ വാഹനങ്ങള്‍ കൊണ്ടുപോകുന്നതിനായി ഹെവി- ഡ്യൂട്ടി റെയില്‍ ട്രാക്കുകളാണ് നിര്‍മിക്കുക.
570 ടണ്‍ പേലോഡ് ശേഷിയുള്ള സ്‌മോള്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍, ക്ലാസ് റോക്കറ്റുകള്‍ ഘടിപ്പിച്ച മൊബൈല്‍ ലോഞ്ച് സ്ട്രക്ചറുകള്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന തരത്തിലാണ് ഐഎസ്ആര്‍ഒ പുതിയ റെയില്‍ സംവിധാനം രൂപകല്‍പന ചെയ്തത്. ഇത് കമ്മിഷന്‍ ചെയ്യുന്നതോടെ സ്വകാര്യ മേഖലയില്‍ നിന്നുള്ള എസ്എസ്എല്‍വിയുടെയും തത്തുല്യമായ വാഹനങ്ങളുടെയും വിക്ഷേപണം കുലശേഖരപട്ടണത്ത് നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
















