ന്യൂദല്‍ഹി: യുപിഎസ്സിയുടെ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനസമയം വര്‍ദ്ധിപ്പിച്ചു. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ രണ്ട് ഷിഫ്റ്റുകളിലായി കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും. 2026 ലെ സിവില്‍ സര്‍വീസ് പരീക്ഷ, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷ എന്നിവയ്‌ക്കുള്ള അപേക്ഷാഫോം സമര്‍പ്പണം പൂര്‍ത്തിയാകുന്നതുവരെ ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. സെന്ററിലേക്ക് വിളിക്കുന്നവരുടെ കാത്തിരിപ്പ് സമയം കുറയ്‌ക്കുന്നതിനായി കോള്‍ സെന്ററിന്റെ എണ്ണം ഇരട്ടിയാക്കിയിട്ടുമുണ്ട്. കാര്യക്ഷമവും വിദ്യാര്‍ത്ഥി കേന്ദ്രീകൃതവുമായ പരീക്ഷാസംവിധാനം നടപ്പാക്കാനുള്ള കമ്മിഷന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് യുപിഎസ്സി ചെയര്‍മാന്‍ ഡോ. അജയ് കുമാര്‍ പറഞ്ഞു.












