തിരുവനന്തപുരം: സ്കൂട്ടർ പാർക്കിംഗിലെ തർക്കത്തെ തുടർന്ന് യുവതിയുടെ കൈകൾ വെട്ടി അമ്മാവൻ. തിരുവനന്തപുരം കിളിമാനൂരിലെ പോങ്ങനാട്ടാണ് സംഭവം. സിന്ധു(34)വെന്ന യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അമ്മാവൻ മണിക്കുട്ടനായി തെരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലാണ് സംഭവം നടന്നത്. മകളെ സ്കൂളിലാക്കിയ ശേഷം വീട്ടിലേക്കുള്ള വരുന്ന സമയത്താണ് മണിക്കുട്ടൻ സിന്ധുവിനെ ആക്രമിച്ചത്. നേരത്തേയും പാർക്കിങിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. ഇവർ അയൽവാസികളുമാണ്. പ്രതി കിളിമാനൂരിൽ തന്നെയുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
സിന്ധുവിന്റെ കെെകളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.















