തിരുവനന്തപുരം: പി.ജി.മെഡിക്കല്‍/ ഡി.എന്‍.ബി. കോഴ്‌സുകളിലേയ്‌ക്കുള്ള മൂന്നാംഘട്ട ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 10 വൈകിട്ട് 5 മണി വരെ നീട്ടി. അന്നുവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ പി.ജി.മെഡിക്കല്‍/ ഡിഎന്‍ബി കോഴ്‌സുകളിലേയ്‌ക്കുള്ള മൂന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ഫെബ്രുവരി 12നും അന്തിമ അലോട്ട്‌മെന്റ് ഫെബ്രുവരി 13നും പ്രസിദ്ധീകരിക്കും. വിശദമായ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in, 0471 2332120, 2338487.
















