Kerala

വമ്പന്‍ സ്‌കോര്‍ നേടി ഇന്ത്യ, ഇഷാന്‍ കിഷന് സെഞ്ച്വറി,തകര്‍പ്പനടിയുമായി ന്യുസിലന്‍ഡും

സഞ്ജു സാംസണ്‍ മൂന്നാം ഓവറില്‍ ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ തേര്‍ഡ് മാനില്‍ ബെവോണ്‍ ജേക്കബ്സിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:ന്യൂസിലന്‍ഡിന് എതിരായ അഞ്ചാം ടി20യില്‍ തകര്‍ത്തടിച്ച ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടി.ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ഇഷാന്‍ കിഷന്‍ (43 പന്തില്‍ 103) സെഞ്ച്വറി നേടി.

സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ (6) നിരാശപ്പെടുത്തി.ന്യൂസിലന്‍ഡിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റെടുത്തു.

ഹോം ഗ്രൗണ്ടില്‍ സഞ്ജുവിന്റെ ആദ്യ അന്താരാഷ്‌ട്ര മത്സരമായിരുന്നു ഇത്.സഞ്ജു സാംസണ്‍ മൂന്നാം ഓവറില്‍ ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ തേര്‍ഡ് മാനില്‍ ബെവോണ്‍ ജേക്കബ്സിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സാണ് അപ്പോള്‍ ഉണ്ടായിരുന്നത്. പിന്നാലെ അഭിഷേക് ശര്‍മയും (14 പന്തില്‍ 30) മടങ്ങി. ഫെര്‍ഗൂസണിന്റെ പന്തില്‍ ബൗള്‍ഡായാണ് അഭിഷേക് ശര്‍മയാണ് പുറത്തായത്. കിഷന്‍ – സൂര്യകുമാര്‍ യാദവ് സഖ്യം 57 പന്തില്‍ 137 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ 15-ാം ഓവറില്‍ സൂര്യകുമാര്‍ യാദവ് മടങ്ങി. സാന്റ്നറുടെ പന്തില്‍ കിവീസ് വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. ആറ് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്.

ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 42) ഇന്നിംഗ്സാണ് സ്‌കോര്‍ 270ലെത്തിച്ചത്. ഹാര്‍ദിക് അവസാന ഓവറില്‍ പുറത്തായി. ശിവം ദുബെ (7), റിങ്കു സിംഗ് (8) എന്നിവര്‍ പുറത്താവാതെ നിന്നു.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യുസിലന്‍ഡ് അഞ്ചോവറില്‍ ഒരു വിക്കറ്റ് ന്ടത്തില്‍ 66 റണ്‍സ് നേടിയിട്ടുണ്ട്.22 പന്തില്‍ 50 റണ്‍സുമായി അലനും 9 റണ്‌സുമായി രവീന്ദ്രയുമാണ് ക്രീസില്‍.

Recent Posts