കൊച്ചി: വാക്കുതര്‍ക്കത്തിനിടെ ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. കുഞ്ഞുമായി ജീവനൊടുക്കിയ യുവതിയുടെ ആണ്‍ സുഹൃത്തായ കാസര്‍കോട് ബാര സ്വദേശിയായ യുവാവിനെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി പ്രദീപ് കുമാറിന്റെ ഉത്തരവ്.കാസർകോഡ് അഡീഷണൽ സെഷൻസ് കോടതിയുടെ മുൻ തീരുമാനം ഹൈക്കോടതി റദ്ദാക്കി.
കേവലം വാക്കുകളല്ല, ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയിൽ തീരുമാനിച്ചുറപ്പിച്ച് കാര്യങ്ങൾ ചെയ്താൽ മാത്രമേ ആത്മഹത്യാ പ്രേരണാ കുറ്റം നിലനിൽക്കൂ എന്ന സുപ്രീം കോടതിയുടെ വിധിന്യായങ്ങളും ഹൈക്കോടതി ചൂണ്ടിക്കാട്ടി.യുവതി കുഞ്ഞുമൊത്ത് ആത്മഹത്യ ചെയ്ത വിഷയത്തിൽ കാമുകനായിരുന്ന കാസർകോഡ് ബാര സ്വദേശിയായ യുവാവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ തീരുമാനിച്ച കാസർകോഡ് അഡീഷണൽ സെഷൻസ് കോടതിയുടെ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഹർജിക്കാരന് വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു എന്നും എന്നാൽ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ച വിവരം യുവതി അറിഞ്ഞ് ഫോണിൽ വിളിച്ച് ഇതു ചോദ്യം ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. ഇരുവരും തമ്മിലുള്ള വഴക്കിനിടയിൽ ‘എന്നാൽ പോയി ചാവ്’ എന്നു യുവാവ് പറഞ്ഞു എന്നും ഇതുമൂലമുണ്ടായ മനോവിഷമം മൂലം യുവതി അഞ്ചര വയസുള്ള മകളുമൊത്ത് കിണറ്റിൽ ചാടി മരിക്കുകയായിരുന്നു എന്നുമാണ് കേസ്. 2023ലായിരുന്നു സംഭവം. തുടർന്ന് യുവാവിനെതിരെ കേസെടുത്തു.
ഇത് സെഷൻസ് കോടതിയിൽ ചോദ്യം ചെയ്തെങ്കിലും യുവാവിനെതിരെ ഐപിസി 306, 204 വകുപ്പുകൾ ചുമത്താനായിരുന്നു കോടതി നിർദേശം. ഇതു ചോദ്യം ചെയ്താണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. അധ്യാപകനായ ഹര്‍ജിക്കാരന് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഹര്‍ജിക്കാരന്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി യുവതിക്ക് വിവരം കിട്ടി.
ഇതുമായി ബന്ധപ്പെട്ട കലഹത്തിനിടെ ‘പോയി ചാക്’ എന്ന് യുവാവ് പറഞ്ഞതിന്റെ മനോവിഷമത്തില്‍ യുവതി കുഞ്ഞുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കിയെന്നാണ് കേസ്. യുവാവിന്റെ വാക്കുകളാണ് ആത്മഹത്യയ്‌ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2023-ലാണ് കേസിനാസ്പദമായ സംഭവം. ഹര്‍ജിക്കാരന്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്.
















