Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ലൈംഗിക ചൂഷണം ചെയ്യപ്പെടുന്നത് ഇരയുടെ തെറ്റാണ്:നിങ്ങള്‍ എന്ത് നല്‍കുന്നുവോ അത് നിങ്ങള്‍ക്ക് തിരികെ ലഭിക്കും’ചിരഞ്ജീവിയുടെ പ്രസ്താവന സ്ത്രീവിരുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2026, 07:47 am IST
in Entertainment

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ പുതിയ പ്രസ്താവന ടോളിവുഡില്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളാണ് ഇതുമായി ബന്ധപ്പെട്ടു നടക്കുന്നത്. തെലുങ്ക് സിനിമയില്‍ ‘കാസ്റ്റിംഗ് കൗച്ച്’ ഇല്ലെന്ന അദ്ദേഹത്തിന്റെ അവകാശവാദമാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്. ആര്‍ക്കെങ്കിലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അവരുടെ തന്നെ തെറ്റാണെന്നു കൂടി മുതിര്‍ന്ന താരം പറഞ്ഞുവച്ചതോടെ സ്ത്രീകളടക്കം നിരവധി പേരാണ് ചിരഞ്ജീവിക്കെതിരേ തിരിഞ്ഞിരിക്കുന്നത്. ഗായിക ചിന്മയി ശ്രീപാദ രൂക്ഷമായ ഭാഷയിലാണ് ചിരഞ്ജീവിയുടെ പ്രസ്താവനയെ വിമര്‍ശിച്ചത്.

 

ഹൈദരാബാദില്‍ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ചിരഞ്ജീവിയുടെ ഈ വിവാദ പരാമര്‍ശം. തെലുങ്ക് സിനിമയെ ഒരു ‘കണ്ണാടി’യോടാണ് ചിരഞ്ജീവി ഉപമിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:

 

തെലുങ്ക് സിനിമാ വ്യവസായം ഒരു കണ്ണാടി പോലെയാണ്; നിങ്ങള്‍ എന്ത് നല്‍കുന്നുവോ അത് നിങ്ങള്‍ക്ക് തിരികെ ലഭിക്കും. അതുകൊണ്ട് ധൈര്യത്തോടെ സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ ഉറച്ച തീരുമാനത്തോടും കഠിനാധ്വാനത്തോടും കൂടി വരൂ. ഇതൊരു മികച്ച മേഖലയാണ്. ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും ഇവിടെ എല്ലാവര്‍ക്കും വളരാന്‍ സാധിക്കും.

 

സിനിമാ വ്യവസായത്തില്‍ കാസ്റ്റിംഗ് കൗച്ച് എന്നൊന്നില്ല. എല്ലാം നിങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കും. ആര്‍ക്കെങ്കിലും സിനിമാ മേഖലയില്‍ നിന്ന് കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അവരുടെ തന്നെ തെറ്റാണെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. നിങ്ങള്‍ ഗൗരവത്തോടെയും പ്രൊഫഷണലായും പെരുമാറിയാല്‍ ആരും നിങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കില്ല. ധൈര്യവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ആര്‍ക്കും ഇവിടെ വളരാം.

 

സിനിമയിലെ ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും ലോകമെമ്പാടും ചര്‍ച്ചയാകുമ്പോഴാണ് ആ ചര്‍ച്ചകളുടെ ഗൗരവം പോലും ചോര്‍ത്തുന്ന മട്ടിലുള്ള ചിരഞ്ജീവിയുടെ പ്രസ്താവന വന്നത്. ചൂഷണം ചെയ്യപ്പെടുന്നത് ഇരയുടെ തെറ്റാണ് എന്ന മട്ടിലാണ് ഈ മുതിര്‍ന്ന താരം പറഞ്ഞുവയ്‌ക്കാന്‍ ശ്രമിക്കുന്നത്. ചിരഞ്ജീവിയുടെ നിലപാട് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചു. ആക്രമിക്കപ്പെട്ടവരെ വീണ്ടും കുറ്റപ്പെടുത്തുന്ന രീതിയാണിതെന്ന് പലരും വിമര്‍ശിക്കുന്നു. ഒരു വിഭാഗം ഉപയോക്താക്കള്‍ ചിരഞ്ജീവിയുടേത് സ്ത്രീവിരുദ്ധമായ നിലപാടാണെന്ന് അഭിപ്രായപ്പെട്ടു

 

ചിരഞ്ജീവിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ഗായിക ചിന്മയി ശ്രീപാദയാണ് സെലിബ്രിറ്റികളില്‍ ആദ്യം രൂക്ഷമായ ഭാഷയില്‍ ഇതിനെ വിമര്‍ശിച്ചത്. ‘കാസ്റ്റിംഗ് കൗച്ച് ഒരു യാഥാര്‍ത്ഥ്യമാണ്. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകാത്ത സ്ത്രീകള്‍ക്ക് വേഷങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ട്. പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതും ഒരു വ്യാപകമായ പ്രശ്‌നമാണ്. ചിരഞ്ജീവിയുടെ വാക്കുകള്‍ ഇരകളെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണെന്നും ചിന്മയി എക്‌സില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

മലയാള സിനിമയിലെ ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവന്ന ‘ഹേമ കമ്മിറ്റി’ മാതൃകയിലുള്ള അന്വേഷണം തെലുങ്ക് സിനിമാ മേഖലയിലും വേണമെന്ന് ചിന്മയി നേരത്തെ മുതല്‍ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.

 

ചിരഞ്ജീവിയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. പലരും താരത്തിനെതിരെ രംഗത്തെത്തി. ‘കാസ്റ്റിംഗ് കൗച്ച്’ നിഷേധിക്കലും ഇരകളെ കുറ്റപ്പെടുത്തലും സിനിമാ വ്യവസായത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള സ്ത്രീവിരുദ്ധതയെ തുറന്നുകാട്ടുന്നതായി പലരും കമന്റുകളിലൂടെ അഭിപ്രായപ്പെട്ടു. അതിക്രമവും ചൂഷണവും നേരിട്ടവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ഒരു മുതിര്‍ന്ന താരത്തിന് ചേര്‍ന്നതല്ലെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു.

 

മുന്‍പ് പൊതുവേദികളില്‍ മറ്റ് നടിമാരോട് ചിരഞ്ജീവി പെരുമാറിയ രീതി ചൂണ്ടിക്കാട്ടിയും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. നടിമാരെ അനാവശ്യമായി സ്പര്‍ശിക്കുകയും അശ്ലീലച്ചുവയുള്ള തമാശകള്‍ പറയുകയും ചെയ്തിട്ടുണ്ടെന്ന് വിമര്‍ശകര്‍ അദ്ദേഹത്തിന്റെ തന്നെ വീഡിയോകള്‍ പങ്കുവെച്ച് ആരോപിക്കുന്നു. സ്‌ക്രീനില്‍ നായക വേഷങ്ങള്‍ ചെയ്യുന്നത് കൊണ്ട് ഒരാള്‍ നല്ല മനുഷ്യനാകില്ലെന്നും, ഇത്തരം ചിന്താഗതികള്‍ സിനിമയിലെ പുരുഷാധിപത്യത്തിന്റെ തെളിവാണെന്നും വിമര്‍ശകര്‍ പറയുന്നു.

Tags: Telugu MovieChiranjeeviLatest newsSreepadha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

Kerala

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

Kerala

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.