അമ്പലപ്പുഴ : വീണ്ടും പോലീസിന്റെ ആചാര ലഘനം, അമ്പലപ്പുഴ ശ്രീകൃഷണ സ്വാമി ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലാണ് ഡിവൈഎസ്പിയുടെ വാഹന പാര്‍ക്കിങിനു പിന്നാലെ അമ്പലപ്പുഴ പോലീസും ജീപ്പ് പാര്‍ക്കു ചെയ്യുന്നത്. ക്ഷേത്രത്തിലെ ഇറക്കുടി കളിത്തട്ടിന് കിഴക്കുഭാഗത്താണ് പോലീസ് ജീപ്പ് പാര്‍ക്കു ചെയ്യുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഭക്തജനങ്ങളില്‍ നിന്ന് ഉയരുന്നത്.
ഭക്തര്‍ പരിപാവനമായി കാണുന്ന ക്ഷേത്ര മതില്‍ കെട്ടിനുള്ളില്‍ വാഹനങ്ങള്‍ ഒന്നും കയറ്റാറില്ല. ഇതാദ്യമായാണ് ഡിവൈഎസ്പിയുടെ വാഹനവും പിന്നിട് പോലീസ് ജീപ്പും കയറ്റുന്നതും പാര്‍ക്കു ചെയ്യുന്നതും. ആചാരങ്ങളെ വെല്ലുവിളിച്ചുള്ള പോലീസിന്റെ ഇത്തരം നടപടിക്കെതിരെ വരും ദിവനങ്ങളില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുവാനാണ് ഹിന്ദു സംഘടനകളുടേയും, ഭക്തജനക്കൂട്ടായ്‌മയുടേയും തീരുമാനം.
അമ്പലപ്പുഴ സ്റ്റേഷനിലെ സിപിഎമ്മുകാരായ പോലീസുകാരാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.
















