പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.അഴൂര്‍ ഗസ്റ്റ് ഹൗസിന് സമീപം വച്ചാണ് കരിങ്കൊടി കാട്ടിയത്.
യൂത്ത് കോണ്‍ഗ്രസിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ജിതിന്‍ ജെ നൈനാന്‍ എന്നിവരാണ് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശബരിമല സ്വര്‍ണക്കൊള്ള അടക്കം വിഷയങ്ങളിലാണ് പ്രതിഷേധം ഉണ്ടായത്. തിങ്കളാഴ്ച പത്തനംതിട്ടയില്‍ നടക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.















