തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്റെ മരണത്തില്‍ മാതാപിതാക്കളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു.മൂന്നാം തവണയാണ് കേസില്‍ കവളാകുളം സ്വദേശികളായ ഷിജിന്‍- കൃഷ്ണപ്രിയ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്യുന്നത്.
ഫോറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് വീണ്ടും ചോദ്യം ചെയ്യല്‍ നടന്നത്.ഒരു വയസുകാരന്‍ മരിക്കുന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്.പിതാവ് വാങ്ങി കൊണ്ടു വന്ന ബിസ്‌കറ്റ് മാതാവ് കുഞ്ഞിന് നല്‍കി അരമണിക്കൂറിന് ശേഷം കുഴഞ്ഞുവീണു എന്നായിരുന്നു മാതാവിന്റെ മൊഴി.എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്ത പശ്ചാത്തലത്തില്‍ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. റിപ്പോര്‍ട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ നടപടികള്‍ ഉണ്ടാകുക
കുട്ടിയുടെ മരണത്തില്‍ മാതാപിതാക്കള്‍ക്ക് പങ്കുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.കുട്ടിയുടെ കൈയില്‍ പൊട്ടല്‍ ഉണ്ടായത് എങ്ങനെ എന്നും പൊലീസ് അന്വേഷിക്കുന്നു.
എന്നാല്‍ കൈയിലെ പൊട്ടല്‍ മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് ഉണ്ടായതാണെന്നാണ് മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്ന് ആഴ്ച മുന്‍പാണ് പൊട്ടല്‍ ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കി. തുടര്‍ന്നാണ് മാതാപിതാക്കളെ നേരത്തെ പൊലീസ് ചോദ്യം ചെയ്തത്.
















