കാരിയറിൽ പലരും അവഗണിച്ച സമയം ഉണ്ടായിരുന്നതായി ജയറാം. ഉയർച്ച താഴ്ചകളുള്ള കരിയർ ഗ്രാഫാണ് തന്റേതെന്നും ജയറാം പറഞ്ഞു. രണ്ട്, മൂന്ന് ചിത്രങ്ങൾ വിജയിച്ചുകഴിഞ്ഞാൽ പിന്നെ രണ്ടോ മൂന്നോ ചിത്രങ്ങൾ പരാജയപ്പെടും. വീണ്ടും കഷ്ടപ്പെട്ട് വിജയത്തിലെത്തും. കഴിഞ്ഞ 38 വർഷമായി ഇങ്ങനെതന്നെയാണ് കരിയർ പോയിക്കൊണ്ടിരിക്കുന്നത് ഇങ്ങനെയാണെന്നും നടൻ പറഞ്ഞു.
ഗോപിനാഥിന്റെ തമിഴ് പോഡ്കാസ്റ്റിലാണ് ജയറാമിന്റെ പ്രതികരണം. വിജയമുള്ളപ്പോൾ എല്ലാവരും നല്ലത് പറയും. കരിയറിൽ ഒരു പരാജയം വരുമ്പോൾ നമ്മൾ ചെയ്തതെല്ലാം തെറ്റായി വരുമെന്നും ജയറാം കൂട്ടിച്ചേർത്തു.
‘ അന്നത്തെ കാലത്ത്, മോഹന്‍ലാല്‍ അടക്കമുള്ള വലിയ താരങ്ങള്‍ പോലും മദ്രാസില്‍ വന്ന് കഷ്ടപ്പെട്ടാണ് അവസരം നേടിയത്. കോടമ്പക്കത്ത് വന്ന് സംവിധായകരെ കണ്ട് അവസരം ചോദിച്ചാണ് അവരൊക്കെ വന്നത്. പക്ഷെ എനിക്ക് അതൊന്നും വേണ്ടി വന്നിട്ടില്ല. സിനിമ എന്നെ തേടി വരികയായിരുന്നു
പദ്മരാജൻ എന്ന അന്നത്തെ വലിയ സംവിധായകൻ നായകനായി നേരെ സിനിമയിൽ അവതരിപ്പിക്കുകയായിരുന്നു. ഗൾഫിൽ അവതരിപ്പിച്ച ഒരു മിമിക്രിയുടെ കാസറ്റ് അദ്ദേഹം കണ്ടതാണ് വഴിത്തിരിവായത്. അപരൻ ഹിറ്റായതോടെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
വലിയ വലിയ സംവിധായകരുടെ സിനിമകളാണ് ചെയ്തിരുന്നത്. രാജസേനന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ഐവി ശശി എല്ലാം വലിയ സംവിധായകര്‍. അങ്ങനെ 15-20 കൊല്ലം തിരിഞ്ഞു പോലും നോക്കേണ്ടി വന്നിട്ടില്ല .എന്നാൽ വലിയ പാഠങ്ങൾ നൽകിയ ഒരു സാഹചര്യം കരിയറിൽ ഉണ്ടായിരുന്നു. എല്ലാവരും അവഗണിച്ച ഘട്ടം ഉണ്ടായിരുന്നു.
ആ ഗ്യാപ്പാണ് ലേണിങ് പീരിയഡ്. 4-5 കൊല്ലമുണ്ടാകും അങ്ങനെ. 2000-2005 വരെയുള്ള കാലത്താണിത് സംഭവിക്കുന്നത്. ഷൂട്ടിങ് ഇല്ലെങ്കില്‍ ഞാന്‍ വീട്ടില്‍ തന്നെയാകും. ആ സമയത്ത് ഭാര്യയുടേയും മക്കളുടേയും പിന്തുണയാണ് എന്നെ പിടിച്ചു നിര്‍ത്തിയതെന്നും താരം പറയുന്നു.
















