മലപ്പുറം: അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലഗ്രാമിലൂടെ വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍.നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സഫ്വാന്‍ (20) ആണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്.
ടെലിഗ്രാം വഴി വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലൂടെയും അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം നേടുകയായിരുന്നു പ്രതി.മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈബര്‍ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ പക്കല്‍ ഉണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.പോക്സോ, ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്നോളജി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
















