പാലക്കാട്:കാട്ടുപന്നി ആക്രമണത്തില്‍ വയോധികയ്‌ക്ക് ഗുരുതര പരിക്ക്.വല്ലപ്പുഴ ചെറുകോട് ആണ് സംഭവം.
പടിഞ്ഞാറ്റുമുറി സ്വദേശിനി പാറുക്കുട്ടി അമ്മയ്‌ക്ക് (76) ആണ് ഗുരുതര പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് റോഡിലൂടെ നടന്നു പ്രദേശത്തെ തോടിനോട് ചേര്‍ന്നുള്ള പാലത്തിനടുത്ത് എത്തിയപ്പോള്‍ ദൂരെ നിന്നും ഓടി എത്തിയ കാട്ടുപന്നി പാറുക്കുട്ടി അമ്മയെ ആക്രമിക്കുകയായിരുന്നു.കാട്ടുപന്നിയുടെ ഇടിയെ തുടര്‍ന്ന് പാറുക്കുട്ടിയമ്മ സമീപത്തെ 10 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് വീണു. ഇവരുടെ നിലവിളി കേട്ട് ഓടി എത്തിയ ആളുകള്‍ പാറുക്കുട്ടിയമ്മയെ വീട്ടില്‍ എത്തിച്ചു.
എന്നാല്‍ ശാരീരിക വേദനയെ തുടര്‍ന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















