തിരുവനന്തപുരം: ദീപക് ഞങ്ങള്‍ക്കൊരു നല്ല മനുഷ്യനായിരുന്നു എന്ന ഹൈലൈറ്റോടെ സ്ക്രിപ്റ്റ് റൈറ്ററായ അനുചന്ദ്ര എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വ്യത്യസ്തമായി. വൈറല്‍ വീഡിയോ ഉണ്ടാക്കാനായി ദീപക് ബസില്‍ ലൈംഗികമായി ഉപദ്രവിച്ചു എന്ന് കാണിക്കുന്ന വ്യാജവീഡിയോ ആണ് പെണ്‍കുട്ടി ഉണ്ടാക്കിയത്. ഇത് പുറത്തറിഞ്ഞ വേദനയിലാണ് ദീപക് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത ദീപകിന് വേണ്ടി കണ്ണീരൊഴുക്കിയവരുടെ മുഖങ്ങള്‍ ചേര്‍ത്തുവെച്ച ചിത്രത്തോടെയാണ് അനു ചന്ദ്ര കുറിപ്പ് പങ്കുവെച്ചത്.
അനു ചന്ദ്രയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
നിങ്ങളൊരു കാര്യം ശ്രദ്ധിച്ചോ ? ദീപകിന്റെ പേരിൽ വിങ്ങി പൊട്ടി കരയുന്നത് ദീപകിന്റെ അച്ഛനും അമ്മയും മാത്രമല്ല. ദീപകിന്റെ സുഹൃത്തുക്കൾ, നാട്ടുക്കാർ, സ്ഥാപന ഉടമ തുടങ്ങി എല്ലാവരും അയാളുടെ പേരിൽ ഹൃദയം നൊന്ത് കരയുന്നുണ്ട്.
സത്യത്തിൽ ദീപക് എന്തായിരുന്നു എന്ന് വെളിപ്പെടാൻ അത്രയൊക്കെ മതി എന്നാണ് എനിക്ക് തോന്നുന്നത്. അതായത് ഇത്രക്കധികം വ്യത്യസ്ത ജീവിതങ്ങളിലുള്ള ആളുകൾ ഒരേ ഒരാളുടെ പേരിൽ ഒരേ വേദനയിൽ കരയുന്നുണ്ടെങ്കിൽ, അത് വെറുതെയൊരു ‘സിംപതി വേവ്’ ആയി കാണേണ്ടതില്ല. പകരം, ദീപക് ജീവിച്ചിരുന്ന കാലത്ത് അയാൾ മനുഷ്യരോട് എങ്ങനെയായിരുന്നു എന്നതിന്റെ തെളിവ് തന്നെയാണത്.
‘ ദീപക് ഞങ്ങൾക്കൊരു നല്ല മനുഷ്യനായിരുന്നു.’
എന്നതിന്റെ കൃത്യമായ തെളിവ് തന്നെയാണത് 🙏
















