പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലം സമാപിച്ചു. പന്തളം രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മ ദര്‍ശനം നടത്തിയ ശേഷം രാവിലെ 6.45-നാണ് നട അടച്ചത്.
പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുളള 30 അംഗ സംഘം തിരുവാഭരണവുമായി പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. മടക്കഘോഷയാത്ര 23ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും.
യാത്രാമധ്യേ തിരുവാഭരണം പെരുനാട് ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ചാര്‍ത്തി. ശബരിമല കഴിഞ്ഞാല്‍ തിരുവാഭരണം ചാര്‍ത്തുന്ന ഏക ക്ഷേത്രമാണ് പെരുനാട്ടിലേത്.
നിലയ്‌ക്കല്‍- പമ്പ വഴിയും പരമ്പരാഗത കാനന പാതയിലൂടെയും ഏകദേശം 54 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഇത്തവണ ശബരിമല ദര്‍ശനത്തിനെത്തിയെന്നാണ് കണക്ക്.















