ന്യൂഡൽഹി : ആകാശതന്ത്രങ്ങളാൽ പാകിസ്ഥാനെ മുൻപും വിറപ്പിച്ചിട്ടുണ്ട് ഇന്ത്യ. മിഗ് 25 നോട് പിടിച്ചു നിൽക്കാൻ പാകിസ്ഥാന്റെ എഫ് 16എ എസ് വിമാനങ്ങൾക്ക് കഴിവുണ്ടോ എന്ന് ചോദിച്ചാൽ പാകിസ്ഥാന്റെ മുൻ വിദേശകാര്യമന്ത്രിയായിരുന്ന ഗോഹർ അയൂബ് ഖാൻ ഒരു ചരിത്രം പറയും . 22 വർഷങ്ങൾക്ക് മുൻപുള്ള ഒരു ചരിത്രം.
പാകിസ്ഥാന്റെ തന്ത്രപ്രധാന പ്രതിരോധ മേഖലകൾക്ക് മുകളിലൂടെ ഇന്ത്യയുടെ മിഗ് 25 1997 മേയ് മാസത്തിൽ ഒന്നു പറന്നു. പാക് പ്രതിരോധ കേന്ദ്രങ്ങളുടെ ചിത്രങ്ങൾ പകർത്തുക എന്ന ഇന്ത്യയുടെ ദൗത്യവുമായി.
ശബ്ദത്തേക്കാള്‍ കുറഞ്ഞ വേഗത്തില്‍ ഏകദേശം 65,000 അടി മുകളിലൂടെയാണ് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിക്കുള്ളിൽ മിഗ് കടന്നത്. പ്രതിരോധ മേഖലകളുടെ ചിത്രങ്ങൾ പകർത്തിയ ശേഷം, ഇന്ത്യയുടെ കരുത്ത് പാകിസ്ഥാനു മുന്നിൽ തെളിയിച്ചാണ് മിഗ് മടങ്ങിയത്.
അതിവേഗ പറക്കലിനൊപ്പം ഒരു ശബ്ദ വിസ്ഫോടനം കൂടി പാകിസ്ഥാന്റെ വായുവിൽ സൃഷ്ടിച്ചു. മിഗ് വിമാനത്തിന്റെ വേഗം മാക് 2വിലേക്ക് ഉയര്‍ത്തുകയാണ് ഇതിനായി പൈലറ്റ് ചെയ്തത്.
ശരിക്ക് പറഞ്ഞാൽ തങ്ങളെ അത് പ്രകമ്പനം കൊള്ളിച്ചുവെന്നാണ് ഖാന്റെ അഭിപ്രായം. അതോടെ പാകിസ്ഥാന്റെ 16 എ പോർവിമാനങ്ങൾ കുതിച്ചെത്തി എന്നാൽ അപ്പോഴേക്കും ദൗത്യം പൂർത്തിയാക്കി,പാകിസ്ഥാനു മുന്നിൽ ഇതാണ് ഇന്ത്യ എന്ന് വെളിപ്പെടുത്തി മിഗ് തിരികെ പറന്നിരുന്നു. പാകിസ്ഥാന്റെ ഒരു പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താൻ സാധിച്ചില്ല.
മോദി നൽകിയ ദൗത്യവുമായി സർജ്ജിക്കൽ സ്ട്രൈക്കിൽ മിറാഷ് 2000 പറന്നതും പാക് ചാര റഡാറുകളുടെ കണ്ണ് വെട്ടിച്ച് 50 മൈൽ ഉള്ളിലാണ്. പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങൾ മിറാഷിനെ പിന്തുടർന്നെങ്കിലും,ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് മുന്നിൽ ഒന്നും ചെയ്യാനാകാത്ത വിധത്തിൽ പിൻവാങ്ങുകയായിരുന്നു.
















