കൊല്‍ക്കൊത്ത : സോമ മെയ്തി എന്ന സീ ന്യൂസ് ടിവിയുടെ വനിതാറിപ്പോര്‍ട്ടര്‍ ബംഗാളിലെ ബെല്‍ദംഗയില്‍ ഒരു സമുദായവിഭാഗത്തില്‍പ്പെട്ടവര്‍ നടത്തിയ അക്രമത്തിന്റെ വിവരം ശേഖരിക്കാന്‍ എത്തിയതായിരുന്നു. എന്നാല്‍ ബംല്‍ദംഗയിലെ ദേശീയ പാത -12 ഉപരോധിച്ച് സമരം ചെയ്യുകയായിരുന്ന മുസ്ലിംവിഭാഗത്തില്‍പ്പെട്ട ആള്‍ക്കൂട്ടത്തിന്റെ കയ്യില്‍പ്പെട്ട റിപ്പോര്‍ട്ടറായ സോമ മയ്തി അതിക്രൂരമായി ആക്രമിക്കപ്പെട്ടു.
റോഡില്‍ വെച്ച് തന്നെ പരസ്യമായി സോമ മെയ്തിയുടെ മുഖത്തിടിക്കുകയും അവരെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അവരെ ആള്‍ക്കൂട്ടം പിന്തുടര്‍ന്നു. ആശുപത്രിയില്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന സോമ മയ്തിയുടെ മനസ്സില്‍ അക്രമത്തിന്റെ ഓര്‍മ്മകള്‍ മായുന്നില്ല. ഈ സംഭവത്തില്‍ അക്രമികളെ അനുകൂലിച്ച് പ്രസംഗിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ ബംഗാളില്‍ ഉടനീളം രോഷം അലയടിക്കുകയാണ്.
ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ അലാവുദ്ദീന്‍ ഷെയ്ഖ് ജാര്‍ഖണ്ഡില്‍ തെരുവു കച്ചവടക്കാരനാണ്. ഇയാളെ ജാര്‍ഖണ്ഡിലെ വാടക മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് ബംഗാളിലെ മൂര്‍ഷിദാബാദില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. പക്ഷെ ഇയാളുടെ മരണം വര്‍ഗ്ഗീയ ആക്രമണം മൂലമാണെന്ന് വ്യാഖ്യാനിച്ച് സമുദായാംഗങ്ങള്‍ ഈ മരണത്തെ മുതലെടുക്കുകയായിരുന്നുവെന്ന് പറയുന്നു. അലാവുദീന്‍ ഷെയ്ഖ്. അലാദുവീന്‍ ഷെയ്ഖിന്റെ മൃതദേഹം ജാര്‍ഖണ്ഡില്‍ നിന്നും മൂര്‍ഷിദാബാദില്‍ എത്തിയതോടെ സമുദായാംഗങ്ങള്‍ ആ മൃതദേഹവും വഹിച്ച് ദേശീയ പാത12ല്‍ വിലാപയാത്ര സംഘടിപ്പിക്കുകയായിരുന്നു. ഇത് പ്രശ്നം ആളിക്കത്തിച്ചു. ദൂരെദിക്കില്‍ നിന്നുപോലും സമുദായംഗങ്ങള്‍ സംഘടിച്ചു. തുടര്‍ന്നാണ് ഇവര്‍ ദേശീയ പാത 12 ഉപരോധിച്ചത്. ക്രമേണ ഇവിടേക്ക് കൂടുതല്‍ പേര്‍ പ്രതിഷേധവുമായി എത്തി. ട്രെയിനു നേരെയും ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. സ്വകാര്യവാഹനങ്ങള്‍ എല്ലാം അവര്‍ റോഡോരത്ത് തടഞ്ഞിട്ടു. ഇതിനിടയിലാണ് വാര്‍ത്ത ശേഖരിക്കാന്‍ പോയി സീ ന്യൂസ് ടിവി ചാനല്‍ റിപ്പോര്‍ട്ടറായ സോമ മെയ്തി അക്രമികള്‍ക്ക് ഇടയില്‍ ചെന്നുപെടുന്നത്.
അക്രമികളെ മുഖ്യമന്ത്രി മമത ബാനര്‍ജി പിന്തുണച്ചതോടെ സമരം കൂടുതല്‍ അക്രമാസക്തമായി. പൊലീസ് നോക്കുകുത്തികളായി നില്‍ക്കുകയായിരുന്നുവെന്ന് സോമ മയ്തി ആരോപിക്കുന്നു. വെള്ളിയാഴ്ചകളില്‍ അവരുടെ പ്രതികരണം സ്വാഭാവികമായും കൂടുതല്‍ വൈകാരികമാകുമെന്നും അക്രമികളെ അനുകൂലിച്ച് മമത പ്രസ്താവിച്ചു. കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു മമതയുടെ പ്രതികരണം. മമതയുടെ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്ന ഐ പാക് എന്ന കമ്പനിയില്‍ ഇഡി നടത്തിയ റെയ്ഡില്‍ മമത ഭയന്നിരിക്കുകയാണ്. ഇതില്‍ അവര്‍ക്ക് കേന്ദ്രസര്‍ക്കാരിനോട് കടുത്ത പകയുണ്ട്. കല്‍ക്കരിയുമായി ബന്ധപ്പെട്ട അഴിമതി ഇടപാടുകളില്‍ മമതയുടെ ബന്ധം വെളിപ്പെടുത്തുന്ന ചില രേഖകള്‍ റെയ്ഡ് സ്ഥലത്ത് പാഞ്ഞെത്തി പൊലീസുകാരുടെ സഹായത്തോടെ മമത നേരിട്ടെത്തി എടുത്തുകൊണ്ടുപോയിരുന്നു. എന്തായാലും കല്‍ക്കരികുംഭകോണത്തില്‍ മമതയ്‌ക്ക് എതിരെ കുരുക്ക് മുറുകകയാണ്. ബാബറി മസ്ജിത് പണിയും എന്ന് പ്രഖ്യാപിച്ച് മമതയുടെ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ഹുമയൂണ്‍ കബീറും മമതയ്‌ക്ക് തലവേദനയാവുകയാണ്. മമത ബാനര്‍ജിയുടെ പരമ്പരാഗത മുസ്ലിം വോട്ട് ബാങ്കില്‍ വിള്ളല്‍ വീണിരിക്കുകയാണ്.
ഹുമയൂണ്‍ കബീര്‍ ബാബറി മസ്ജിദ് പണിയും എന്ന് പ്രഖ്യാപിച്ച മുര്‍ഷിദാബാദില്‍ തന്നെയാണ് മരണപ്പെട്ട അലവൂദ്ദീന്‍ ഷെയ്ഖിന്റെ വീട്. ജാര്‍ഖണ്ഡില്‍ താന്‍ തെരുവ് കച്ചവടം നടത്തുന്നിടത്ത് വര്‍ഗ്ഗീയ പ്രശ്നം ഉണ്ടെന്ന് അലാവുദ്ദീന്‍ ഷെയ്ഖ് അമ്മയ്‌ക്ക് മൊബൈല്‍ വഴി സന്ദേശം അയച്ചതിന് ശേഷമാണ് അലാവുദ്ദീന്‍ ഷെയ്ഖിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇയാളുടെ മൃതദേഹം നാട്ടില്‍ തിരിച്ചെത്തിയതോടെ ഒരു വിഭാഗം ഇതിന് പിന്നിലെ വികാരം മുതലെടുക്കുകയായിരുന്നു. മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ മമതയ്‌ക്ക് കഴിയുന്നില്ലെന്ന ഹുമയൂണ്‍ കബീറിന്റെ വിമര‍്ശനം മറികടക്കാന്‍ മമത ബാനര്‍ജി പ്രക്ഷോഭകരെ പിന്തുണച്ചതാണ് അക്രമം വ്യാപകമാകാന്‍ കാരണമായത്.
ആക്രമണത്തില്‍ പരിക്കേറ്റ സോമ മെയ്തി എന്ന സീ ന്യൂസ് ടിവി റിപ്പോര്‍ട്ടര്‍ പറയുന്നു:”ഞാന്‍ ജോലിയുടെ ഭാഗമായി പോയതാണ്. പക്ഷെ ഞാന്‍ ശാരീരികമായി അനുഭവിച്ച ക്രൂരതകള്‍ വാക്കുകളില്‍ പറയാന്‍ കഴിയില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഞാന്‍ ചെലഴിച്ച അനേകം വര്‍ഷങ്ങളില്‍ ഇതുപോലെ ഒരു അനുഭവം എനിക്കുണ്ടായിട്ടില്ല. രണ്ട് പേര്‍ എന്റെ കാലില്‍ പിടിച്ചു. ഒരാള്‍ മുടിയില്‍ പിടിച്ചുവലിച്ചു. മറ്റ് രണ്ട് പേര്‍ എന്റെ വസ്ത്രം അഴിക്കാന്‍ ശ്രമിച്ചു.”- സോമ മയ്തി പറയുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സോമ മെയ്തി.
















