ശ്രീനഗർ : ഇറാന്റെ പേരിൽ ഇന്ത്യയിൽ കലാപത്തിനുള്ള നീക്കങ്ങളുമായി ഇസ്ലാമിസ്റ്റുകൾ . ജമ്മു കാശ്മീരിലാണ് ഇന്ന് വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിന് പിന്നാലെ പ്രതിഷേധം നടന്നത് . ശ്രീനഗറിലെ ബുഡ്ഗാമിൽ ഓൾ ജമ്മു കാശ്മീർ ഷിയ അസോസിയേഷനാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
ഇറാനിയൻ സർക്കാരിനെ പിന്തുണച്ചും ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളെ അപലപിച്ചും ഷിയ സമൂഹമാണ് നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം ധാരാളം ആളുകൾ ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തു. കൂടാതെ, പ്രതിഷേധക്കാർ അമേരിക്കയ്‌ക്കും ഇസ്രായേലിനുമെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു.
ഓൾ ജമ്മു ആൻഡ് കശ്മീർ ഷിയ അസോസിയേഷൻ പ്രസിഡന്റ് ഇമ്രാൻ റാസ അൻസാരിയാണ് പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തത് . ഐക്യദാർഢ്യത്തിന്റെ പ്രതീകമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ ചിത്രങ്ങളുമേന്തിയായിരുന്നു പ്രതിഷേധം. ബുദ്ഗാമിലെ ഇമാംബരയിലും ഷിയ സമുദായ അംഗങ്ങൾ പ്രതിഷേധ മാർച്ച് നടത്തി. ഇസ്രായേലിനൊപ്പം നിൽക്കുന്ന ഇന്ത്യയ്‌ക്കെതിരെയും മുദ്രാവാക്യം വിളികൾ ഉണ്ടായിരുന്നു.
ഷിയാ അഞ്ജുമാൻ-ഇ-ഷാരിയുടെ പ്രസിഡന്റ് ആഗ സയ്യിദ് ഹസ്സൻ അൽ-സഫാവി അൽ-മൗസാവി പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
















