വാരാണസി: തിയോസഫിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ തിയോസ ഓർഡർ ഓഫ് സർവീസ് (ടിഒഎസ്) കേരള ഘടകം പ്രസിഡൻ്റായി കെ.എം. നായരെ നിയോഗിച്ചതായി ദേശീയ ഡയറക്ടർ കെ. ശിവ പ്രസാദ് അറിയിച്ചു. മുൻ പ്രസിഡൻ്റ് മധുസൂദൻ പിള്ള ട്രഷററായി തുടരും.
ആലപ്പുഴ ജില്ലയിലെ കാവാലം സ്വദേശിയായ കെ.എം. നായർ എന്ന കെ.മൻമഥൻ നായർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സിഡ്ബിയുടെ സൗത്ത് റീജിയൺ ജനറൽ മാനേജറായി വിരമിച്ചയാളാണ്. കേരള ഫിനാൻഷ്യൽ ഡവലപ്മെൻറ് കോർപ്പറേഷൻ എംഡിയായിരുന്നു. കാവാലത്ത്, തിയോസഫിക്കൽ ആശയാധിഷ്ഠിതമായി സൺ സ്കൂൾ നടത്തിവരുന്നു. 2026 ജനുവരി ഒന്നു മുതലാണ് നിയമനം.











