കോട്ടയം:രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കനെ പൊലീസ് അറസ്റ്റ് ചെയ്തു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ മൂന്നാം അതിജീവിതയെ അധിക്ഷേപിച്ചതും തിരിച്ചറിയാന്‍ കഴിയുന്ന വിധം വെളിപ്പെടുത്തല്‍ നടത്തിയതിനുമാണ് അറസ്റ്റ്.
തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നു എന്നായിരുന്നു അതിജീവിതയുടെ പരാതി.ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് സൈബര്‍ പൊലീസ് രഞ്ജിത പുളിക്കനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്.
കോട്ടയത്ത് വച്ചാണ് രഞ്ജിത പുളിക്കനെ അറസ്റ്റ് ചെയ്തത്.കോട്ടയത്തെ ഒരു ബന്ധുവീട്ടിലായിരുന്നു ഇവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആദ്യ കേസ് വന്നപ്പോള്‍ തന്നെ രഞ്ജിത പുളിക്കന്‍ രാഹുലിനെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും മുന്നോട്ട് വന്നിരുന്നു.അന്ന് തിരുവനന്തപുരം സൈബര്‍ പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നു.ആ കേസില്‍ കോടതി ഉപാധികളോടെ രഞ്ജിത പുളിക്കന് ജാമ്യം നല്‍കി.എന്നാല്‍ രാഹുലിനെതിരെ മൂന്നാമതും പരാതി വന്നപ്പോഴും രഞ്ജിത സൈബര്‍ അധിക്ഷേപം നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
















