സന്നിധാനം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിന് സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍ വാസവന്‍ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അയ്യപ്പ വിഗ്രഹവും അടങ്ങുന്നതാണ് പരസ്‌കാരം. റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ അധ്യക്ഷനായി. ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം പ്രശസ്തിപത്രം വായിച്ചു.
കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, അംഗങ്ങളായ കെ. രാജു, പി.ഡി. സന്തോഷ് കുമാര്‍, ശബരിമല എഡിഎം അരുണ്‍ എസ്. നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ബി. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.













