തിരുവനന്തപുരം: ഡി.കെ.മുരളി എംഎല്‍എ നല്‍കിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള നിയമസഭാ നടപടികള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗ് ആണ് പരാതി നല്കിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയ്‌ക്ക് നടപടിയെടുക്കണമെങ്കില്‍ ഏതെങ്കിലും ഒരു എംഎല്‍എ പരാതി നല്‍കണം എന്നാണ് കഴിഞ്ഞ ദിവസം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞത്. അങ്ങനെയൊരു പരാതി തനിക്കു ലഭിച്ചിട്ടില്ലെന്നും സ്പീക്കര്‍ വെളിപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെ സിപിഎം എംഎല്‍എ ഡി.കെ.മുരളി സ്പീക്കര്‍ക്കു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെപരാതി നല്‍കി.നിലവില്‍ മൂന്നാമത്തെ അതിജീവിതയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡിലാണ്.
















