പാലക്കാട് : മലമ്പുഴയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രധാനാദ്ധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായുള്ള എഇഒയുടെ റിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തിലാണ് നടപടി. സ്പെഷ്യല്‍ ബ്രാഞ്ചും സമാനമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചില്ലെന്നും അദ്ധ്യാപകന്റെ രാജി എഴുതി വാങ്ങിയതല്ലാതെ കാരണം മേലുദ്യോഗസ്ഥനെ ധരിപ്പിച്ചില്ലെന്നും എഇഒയുടെ റിപ്പോര്‍ട്ടിലുണ്ട്.
പ്രതിയായ അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കാനുമുള്ള നടപടികളിലേക്കും അധികൃതര്‍ കടക്കുകയാണ്.
















