മട്ടാഞ്ചേരി: രാജ്യരക്ഷയ്‌ക്കായി സേവനമനുഷ്ഠിച്ചവരെ സ്മരിച്ച് കൊച്ചി ദക്ഷിണനാവികസേനാ കേന്ദ്രത്തില്‍ വെറ്ററന്‍സ് ദിനാഘോഷം നടന്നു. മൂന്ന് സേനാവിഭാഗത്തില്‍ പ്രവര്‍ത്തി ച്ചവരുടെ ബന്ധുമിത്രാദികളും വിരമിച്ചവരും നാവികരും ചേര്‍ന്ന് നടന്ന പ്രതിരോധ സേന വെറ്ററന്‍സ്ദിനം ഹൃദ്യമായി.
കൊച്ചി ദക്ഷിണ നാവികസേനാ കേന്ദ്രത്തില്‍ നടന്ന വെറ്ററന്‍സ് ദിനാചരണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി. നാവിക സേന മേധാവി വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന വീര സൈനിക സ്മൃതി സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് വിവിധ സേനകളില്‍ നിന്നും വിരമിച്ചവരടക്കം പങ്കെടു ത്ത കൂട്ടായ്‌മ സദസ് നടന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തവരുമായി സംവാദം നടത്തി. പുരസ്‌കാരങ്ങള്‍ നല്കി. വിവിധ സേനകളില്‍ നിന്നും വിരമിച്ച 200 ഓളം സൈനികര്‍ ചട ങ്ങില്‍ പങ്കെടുത്തു.
















