കൊച്ചി : ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് ശബരിമല സ്വർണ്ണമോഷണക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് അറസ്റ്റ്.
അതേസമയം ശങ്കർദാസ് അവശനിലയിലാണെന്ന് കാണിക്കുന്ന ചിത്രങ്ങളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ശരീരമാസകലം ട്യൂബുകളുമായി കിടക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത് . പലരും പല രീതിയിലാണ് ഇതിനോട് പ്രതികരിക്കുന്നത് . ജഡ്ജി നാളെ ആശുപത്രിയിലെത്തി മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് സൂചന. കേസിലെ പതിനൊന്നാം പ്രതിയാണ് ശങ്കർദാസ്.












