തിരുവനന്തപുരം: 2025-ലെ പി.ജി.ആയുര്‍വേദ ഡിഗ്രി കോഴ്‌സിലേയ്‌ക്കുള്ള മൂന്നാം ഘട്ട സ്‌ട്രേ വേക്കന്‍സി അലോട്ട്മെന്റിനായി ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. 2025 ലെ പി.ജി. ആയുര്‍വേദ ഡിഗ്രി കോഴ്‌സിലേയ്‌ക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ജനുവരി 16 വൈകിട്ട് 3 നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്‌ക്ക് www.cee.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0471-2332120, 0471-2338487.
















