തിരുവനന്തപുരം:പൂജാരി കിണറ്റില്‍ ചാടി ജീവനൊടുക്കി.വീരണകാവില്‍ ആണ് സംഭവം.
മുരളീധരന്‍ പോറ്റി ( 70 ) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുടുംബ പ്രശ്‌നം കാരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിയമനം.
മൈലക്കരയില്‍ നിന്നുള്ള അഗ്നിരക്ഷാ സേന സംഘം എത്തി മൃതദേഹം പുറത്തെടുത്തു. അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് അന്വേഷണം നടത്തും.കുറച്ചു ദിവസങ്ങളായി മുരളീധരന്‍ പോറ്റിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ചികിത്സ തേടിയിരുന്നു എന്നും പൊലീസ് പറഞ്ഞു.
















